ഇന്ത്യയെ ക്ഷണിച്ചതിന്റെ പേരില്‍ പാകിസ്താന്‍ പിണങ്ങി; ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല

ഇസ്ളാമാബാദ്: ഇസ്ളാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ ക്ഷണിച്ചതിന്റെ പേരില്‍ യുഎ യില്‍ നടക്കുന്ന സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്ന് പ്രഖ്യാപിച്ചാണ് പാക്കിസ്ഥാന്‍ ഈയൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇസ്ളാമിക രാഷ്ട്രങ്ങള്‍ക്കിടയിലും പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. മറ്റ് ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് പാകിസ്താന്‍ ഭീകരത അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ ഇന്ത്യന്‍ വ്യോമസേന പാക് മണ്ണില്‍ നടത്തിയ മിന്നലാക്രമണത്തിന് ഉറച്ച പിന്തുണയാണ് ലോകരാഷ്ട്രങ്ങള്‍ നല്‍കിയത്.
സ്താ
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാക്കിസ്താനോട് പകരം ചോദിക്കും എന്ന് പ്രഖ്യാപിച്ച വേളയിലാണ് ഇസ്ലാമിക രാഷ്ട്ര സംഘടനയുടെ (ഒ.ഐ.സി.-ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍) 46-ാം സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമെത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥി ആയി ക്ഷണിക്കുകയായിരുന്നു. അബുദാബിയിലെ സമ്മേളനത്തിന് ഇന്ത്യക്ക് ക്ഷണം കിട്ടിയത് നേരത്തേ തന്നെ പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു.

അതിനിടെയാണ് ഭീകര ക്യാമ്പുകള്‍ ഇന്നലെ ഇന്ത്യന്‍ സേന തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതോടെ പാക്കിസ്ഥാന്‍ പുതിയ തീരുമാനമെടുത്തുവെന്നാണ് വിവരം. പക്ഷേ, ഇത് പാക്കിസ്താന് ഇസ്ളാമിക രാഷ്ട്രങ്ങള്‍ക്കിടയിലും പിന്തുണ നഷ്ടമാകാനെ ഉപകരിക്കൂ എന്ന വിലയിരുത്തലാണ് നയതന്ത്രജ്ഞര്‍ നല്‍കുന്നത്. നേരെ മറിച്ച് പാക്കിസ്ഥാനുമായി സൗഹൃദത്തിലുള്ള പല ഇസ്ളാമിക രാഷ്ട്രങ്ങളുമായും ഇന്ത്യക്ക് അടുപ്പം കൂടുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ആക്രമണം ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിച്ച് ആസ്ട്രേലിയ ഉള്‍പ്പെടെ മിതവാദി രാഷ്ട്രങ്ങള്‍ എത്തിയപ്പോള്‍ അവരും ഇന്ത്യന്‍ ആക്രമണത്തെ അപലപിച്ചില്ല. ഇത് പാക്കിസ്ഥാന് വലിയ ക്ഷീണമായി. അതേസമയം, ഫ്രാന്‍സും അമേരിക്കയും ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലും ഇറാനും അഫ്ഗാനും ഇന്ത്യക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കി. ഇത്തരത്തില്‍ മിത്രരാഷ്ട്രങ്ങള്‍ ഇന്ത്യയെ ശക്തമായി പിന്തുണച്ചു. എന്നാല്‍ അടുത്ത സൗഹൃദമുള്ള ചൈനയോ സൗദിയോ പോലും പാക്കിസ്ഥാനെ അനുകൂലിച്ച് എത്തിയില്ല. ഇത് വലിയ ക്ഷീണമായി പാക്കിസ്താന് അന്താരാഷ്ട്ര തലത്തില്‍.

പാക് ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സംസാരിക്കാന്‍ വേദി ഒരുക്കുകയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ എന്ന നിലയിലാണ് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറാനും അഫ്ഗാനിസ്ഥാനും പാക് ഭീകരതയ്‌ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ സൗദി അറേബ്യയുടെ നിലപാട് ആര്‍ക്കൊപ്പമെന്ന ചര്‍ച്ച തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമ്മേളനത്തില്‍ ഇന്ത്യയെ ക്ഷണിക്കുന്നത്.

ആദ്യമായാണ് ഒ.ഐ.സി. സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. 56 അംഗരാഷ്ട്രങ്ങളും അഞ്ച് നിരീക്ഷകരാജ്യങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇന്ത്യ അനുഭവിക്കുന്ന തീവ്രവാദത്തില്‍ ചര്‍ച്ചകള്‍ക്ക് സുഷമാ മുന്‍കൈയെടുക്കും. പാക്കിസ്ഥാന്‍ തീവ്രവാദികളുടെ താവളമാകുന്നതിന് കാരണം എന്തെന്നും ഇവിടെ വിശദീകരിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിനപ്പുറം, ഇന്ത്യയുമായി ബഹുരാഷ്ട്ര-അന്താരാഷ്ട്രതലത്തില്‍ ശരിയായ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ യു.എ.ഇ. നേതൃത്വം പ്രകടിപ്പിക്കുന്ന ആഗ്രഹമായാണ് ക്ഷണത്തെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇന്ത്യയെ ക്ഷണിക്കാന്‍ യുഎഇ കാട്ടുന്ന താല്‍പ്പര്യവും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. സൗദി രാജകുമാരന്‍ സല്‍മാന്‍ ഈയിടെ ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ചു. പാക്കിസ്ഥാനോടാണ് കൂടുതല്‍ അടുപ്പം സല്‍മാന്‍ കാട്ടിയത്. ഇതിനിടെയാണ് മറ്റൊരു പ്രധാന അറബ് രാഷ്ട്രമായ യുഎഇ ഇന്ത്യയെ അംഗീകരിക്കുന്നത്. പാക് ഭീകരതയോട് സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പിന്തുണ ഇന്ത്യയ്ക്കുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നത് കൂടിയാണ് ഈ ക്ഷണം. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ പിന്മാറുന്നതെന്നാണ് സൂചന.

‘ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപരവും സമഗ്രവുമായ സഹകരണത്തില്‍ ഒരു നാഴികക്കല്ലാണ് ക്ഷണം. ഇന്ത്യയിലെ 18.5 കോടി മുസ്ലിങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇസ്ലാമിക ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണണം. ക്ഷണം സ്വീകരിച്ച് ഒ.ഐ.സി.യുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഇന്ത്യയ്ക്ക് അതിയായ സന്തോഷമുണ്ട്. യു.എ.ഇ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നന്ദി രേഖപ്പെടുത്തുന്നു”- ഇന്ത്യ ഈ ക്ഷണത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

‘ഇസ്ലാമിക സഹകരണത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: അഭിവൃദ്ധിക്കും വികസനത്തിനുംവേണ്ടിയുള്ള ദിശാവലംബം’ എന്നതാണ് ഇത്തവണത്തെ സമ്മേളന വിഷയം. ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളിലെയും ഉന്നതനേതൃത്വത്തിന്റെ പരസ്പര സന്ദര്‍ശനത്തിന്റെ ഫലമായി അടുത്തിടെ മെച്ചപ്പെട്ടിട്ടുണ്ട്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനം ചരിത്രപരമായിരുന്നു.

Top