പാകിസ്താനോട് കളിക്കരുതെന്ന് പ്രസിണ്ടന്റ്; പാകിസ്താന്‍ ഇരന്നു വാങ്ങുന്നു

നാല്‍പ്പതു സൈനീകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യതയ്യാറാകുന്നതിനിടെ പ്രകോപനപരമായ ഫേസ് ബുക്ക് പോസ്റ്റുമായി പാകിസ്താന്‍ പ്രസിണ്ടന്റ് ഇമ്രാന്‍ഖാന്‍. ഇന്ത്യ തെളിന് നല്‍കാതെ പാകിസ്താനെ കുറ്റപ്പെടുത്തി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വീണ്ടും ഇന്ത്യക്കെതിരെ പാകിസ്താന്‍ എത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ ഇംറാന്റെ ചിത്രത്തില്‍ എന്റെ രാജ്യത്തോട് കളിക്കാന്‍ നില്‍ക്കരുതെന്നാണ് എഴുതിയിരിക്കുന്നത്. പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പ്രതികാര നടപടി സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും കഴിഞ്ഞദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”പാകിസ്താനെ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെങ്കില്‍ ഞങ്ങള്‍ അങ്ങനെ ആലോചിക്കുക മാത്രമല്ല പകരംവീട്ടുകയും ചെയ്യും. യുദ്ധം തുടങ്ങാന്‍ എളുപ്പമാണെങ്കിലും അവസാനിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം.”

തെളിവ് കൈമാറിയാല്‍ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നല്‍കിയിട്ടില്ല. ഇന്ത്യയില്‍ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. കശ്മീരികള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനര്‍വിചിന്തനം നടത്തണം. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ഉയരുന്നുണ്ട്. പാകിസ്താനെ തൊട്ടാല്‍ ഉറപ്പായും തിരിച്ചടിച്ചിരിക്കും. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. ചര്‍ച്ചയും നയതന്ത്രവും മാത്രമാണ് ശരിയായ വഴി. പാകിസ്താനെതിരെ നടപടി തുടങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകുമായിരിക്കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Top