ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രതിഷേധം വകവെയ്ക്കാതെ മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റുമെന്നുറച്ച് പാക്കിസ്ഥാന്‍. കഴിഞ്ഞദിവസം വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹേഗിലെ രാജ്യാന്തര കോടതിക്ക് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും ഉത്തരവ് അംഗീകരിക്കില്ലെന്നാണു പാക്കിസ്ഥാന്റെ വാദം. വധശിക്ഷ സ്റ്റേ ചെയ്ത രാജ്യന്തരകോടതി നടപടിക്കെതിരേ ശക്തമായ നിലപാടെടുക്കാനാണ് പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ചാരവൃത്തി ആരോപിച്ചാണ് ഇന്ത്യന്‍ സൈനീകന് പാകിസ്ഥാന്‍ കോടതി വധ ശിക്ഷ വിധിച്ചത്.
ഇതോടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാനുള്ള സാധ്യതയാണു ശക്തമാകുന്നത്. സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ ഓരോ രാജ്യത്തിനും സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. ബലൂചിസ്താനില്‍നിന്ന് അറസ്റ്റിലായ കുല്‍ഭൂഷണ്‍ ജാദവ് ചാരവൃത്തിക്കു വന്നതാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ കോടതിയുടെ ഉത്തരവാണ് ശരി. അതില്‍ ഇടപെടാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നാണ് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്ന
തിങ്കളാഴ്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് വീണ്ടും രാജ്യാന്തര കോടതി പരിഗണിക്കും. ഈ സമയത്ത് കുല്‍ഭൂഷണ്‍ യാദവ് പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ ചാരനായിരുന്നെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലാണു പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നടക്കുന്ന ഭരണകൂട ഭീകരതയില്‍നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയെ ഇന്ത്യ ഉപയോഗിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ മറ്റൊരു ആരോപണം.
രാജ്യാന്തര കോടതി വിധി തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അനുസരിക്കേണ്ടതില്ലെന്നുതന്നെയാണ് പാക്കിസ്ഥാന്റെ നിലപാട്. അതിനാല്‍തന്നെ, കുല്‍ഭൂഷണെ തൂക്കിലേറ്റാനുള്ള തീരുമാനത്തില്‍നിന്ന് പാക്കിസ്ഥാന്‍ അണുവിട പിന്നാക്കം പോയിട്ടില്ലെന്നാണു മനസിലാക്കേണ്ടത്.
നാല്‍പത്താറുകാരനായ കുല്‍ഭൂഷണെ വധശിക്ഷയ്ക്കു വിധിച്ച പാക് കോടതിക്കെതിരേ ഇന്ത്യ രാജ്യാന്തര കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹരീഷ് സാല്‍വേയാണ് ഇന്ത്യക്കുവേണ്ടി രാജ്യാന്തര കോടതിയില്‍ ഹാജരായത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം എല്ലാ വിഷയങ്ങളും രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതാണെന്നാണ് ഇന്ത്യയുടെ വാദം. ഇക്കാര്യ 1963-ലെ ജനീവ കരാറിലുണ്ടെന്നും ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യന്‍ രാജ്യാന്തര അന്വേഷണ വിഭാഗമായ റോയുടെ ഉദ്യോഗസ്ഥന്‍ എന്നാരോപിച്ചാണ് നാല്‍പത്താറുകാരനായ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ പൊലീസ് ബലൂചിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2003ല്‍ ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ് ഇറാനില്‍ ബിസിനസ് ചെയ്യുകയായിരുന്നെന്നും പാക്കിസ്ഥാന്‍ ഇവിടെനിന്നു തട്ടിക്കൊണ്ടുപോയി ചാരവൃത്തി ആരോപിക്കുകയായിരുന്നെന്നുമാണ് ഇന്ത്യ കോടതിയില്‍ പറഞ്ഞത്.