നിയന്ത്രണ രേഖയില്‍ രൂക്ഷമായ വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

രജൗറി: ജമ്മു കശ്മീരിലെ രജൗറിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം. ബക്രി മേഖലയിലെ നിയന്ത്രണരേഖയിലാണ് ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവെപ്പും ഷെല്‍ ആക്രമണവും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

രാവിലെ 6.45 ഓടെയാണ് അതിര്‍ത്തിയിലെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യംവെച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. നാല് ദിസവസത്തിനുള്ളില്‍ നാലാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെയുണ്ടായ ആക്രണമണത്തില്‍ ഒരു പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ നാല് സൈനികരും ഉള്‍പ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

35ഓളം ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 139 കുടുംബങ്ങളിലെ 743 പേരെ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. നൗഷേര മേഖലയിലെ 51 സ്‌കൂളുകളും താല്‍കാലികമായി അടച്ചിരുന്നു.

Top