തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മ എല്‍ഡിെഫിനെ അനാവശ്യ വഴി തടയല്‍ സമരത്തിനെതിരെ ധീരമായി പ്രതികരിക്കുകയും അവ വന്‍വാര്‍ത്തയാവുകയും ചെയ്തിരുന്നു.ഇതാ പഞ്ചാബില്‍ നിന്നോരു പെണ്‍ പുലി .അല്ല പുപ്പിലി എന്നു തന്നെ പറയാം .ഇത്യക്കാരുടെ ആദ്മാഭിമാത്തെ വൃണപ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനികരെ കൊന്നു തള്ളുമ്പോഴും ചെറുവിരല്‍ അനക്കാത്ത അധികാരികള്‍ ഈ വീട്ടമ്മയുടെ നെഞ്ചുറപ്പിനെ നോക്കിക്കാണണം .
പഞ്ചാബില്‍ ല്‍ ഒരു പാകിസ്താനി റെസിലിംഗ് വിജയിക്ക് വീട്ടമ്മയുടെ എട്ടിന്റെ പണിയും അവരുടെ ആദ്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോള്‍ നടത്തിയ പ്രതികറണത്തിന്റേയും വീഡിയോ വൈറല്‍ ആയിരിക്കയാണ്.പഞ്ചാബില്‍ ഫ്രീസ്റ്റൈല്‍ റെസിലിംഗ് മത്സരത്തില്‍ വിജയിച്ച പാകിസ്ഥാനി സ്ത്രീ അവിടെ കൂടിയിരുന്ന ഇന്ത്യക്കാരെ മുഴുവന്‍ അടച്ചാക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.ഇന്ത്യക്കാരെ മുഴുവന്‍ വെല്ലു വിളിച്ചാക്ഷേപിച്ചപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുത്ത ധീരയായ വീട്ടമ്മയുടെ പ്രകടനം കാണുക.
തിരുവനന്തപുരത്ത് ക്ലിഫ്‌ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യയെന്ന യുവതി ഇരുചക്രവാഹനത്തില്‍ എത്തിയപ്പോള്‍ ബാരിക്കേഡ് വഴിമുടക്കിയതിനേത്തുടര്‍ന്നാണ് പൊലീസിനും എല്‍ഡിഎഫ് നേതാക്കള്‍ക്കും നേരേ തട്ടിക്കയറിയത്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു അവരുടെ രോഷം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം നടത്തുന്നത് എന്തിനാണെന്നു യുവതി ചോദിച്ചു. തുടര്‍ന്ന് ഇടതു മുന്നണി നേതാക്കളും പൊലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി.
നാലാം ദിവസവും ക്ലിഫ് ഹൗസ് ഉപരോധം തുടര്‍ന്നതാണ് സമീപവാസിയായ സന്ധ്യയെന്ന യുവതിയെ കോപാകുലയാക്കിയത്. വഴി നടക്കാന്‍ പോലും ഇവര്‍ സമ്മതിക്കില്ലെന്നാണ് യുവതി ആരോപിച്ചിരുന്നു.. മുഖ്യമന്ത്രിയ്ക്കെതിരേയാണ് സമരമെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയാണ് സമരം നടത്തേണ്ടതെന്നും യുവതി പറഞ്ഞിരുന്നു.