ശ്രീനഗര്‍:കശ്മീരില്‍ പാക്ക് ഭീകരനെ ജീവനോടെ പിടികൂടി.ഭീകരന്റെ ചിത്രം പുറത്ത് വിടുകയും ചെയ്തു.ബാരാമുല്ല ജില്ലയിലെ പന്‍സ്‌ലയില്‍ റാഫിയാബാദിലെ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ ജീവനോടെ പിടികൂടിയത്. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുസാഫര്‍ഗഡില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനാണ് ജാവേദ് അഹമ്മദ് ആണ് പിടിലായത്. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ അഞ്ച് ഭീകരരില്‍ ഒരാളെയാണ് പിടികൂടിയത്. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം ബാക്കി നാല് ഭീകരരെയും വധിച്ചു. ഭീകരനെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.അതേസമയം ഉത്തര കശ്മീരില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന ജീവനോടെ പിടികൂടിയ പാക്ക് ഭീകരന്‍ ചാവേര്‍ സംഘടനയില്‍ അംഗമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
അതേസമയം, ഒരു ഭീകരനെ കൂടി ജീവനോടെ പിടികൂടാന്‍ സാധിച്ചത് ഇന്ത്യയുടെ നിലപാടിനെ ബലപ്പെടുത്തുമെന്ന് കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ഭീകരവാദത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് വ്യക്തമാക്കുന്നതാണിതെന്നും റിജ്ജു കൂട്ടിച്ചേര്‍ത്തു.
പാക്ക് അധീന കശ്മീരിലെ ലഷ്കറെ തയിബ ക്യാംപില്‍ പരിശീനം നേടിയതായി സജ്ജദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഉറിയില്‍ ഇവരുടെ കടന്നുവരവ് സൈന്യം അറിഞ്ഞെങ്കിലും ഇവര്‍ രക്ഷപെടുകയായിരുന്നു. നിയന്ത്രണരേഖയ്ക്ക് 18 കിലോമീറ്ററകലെ ഇന്നലെ വൈകുന്നേരമാണ് ഇവരെ വീണ്ടും കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. വനമേഖലയില്‍ വച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഉടന്‍ തന്നെ ശ്രീനഗറിലെത്തിക്കും. റഫിയാബാദ് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഉധംപൂരില്‍ ബിഎസ്എഫിനു നേരെ ആക്രമണം നടത്തിയ പാക്ക് ഭീകരന്‍ മുഹമ്മദ് നവീദിനെ ജീവനോടെ പിടികൂടിയിരുന്നു. ഇതോടെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ ജീവനോടെ പിടിയിലാകുന്ന പാക്ക് ഭീകരന്‍മാരുടെ എണ്ണം രണ്ടായി.