ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ; 18ാം വയസ്സില്‍ വിരമിക്കല്‍; മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്ന് പാക്ക് വനിതാ താരം

ഇസ്ലാമാബാദ്: 18-ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ വനിത താരം അയിഷ നസീം. മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്നാണ് ആയിഷ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ വിശദീകരണം. ക്രിക്കറ്റ് പ്രതിഭയെന്ന് പാകിസ്താന്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസിം അക്രം വിശേഷിപ്പിച്ച താരമാണ് കളി മതിയാക്കുന്നത്.

രാജ്യത്തിന് വേണ്ടി നാല് ഏകദിനങ്ങളിലും 30 ട്വന്റി 20കളിലും കളത്തിലിറങ്ങിയ അയിഷ ട്വന്റി 20യില്‍ 369 റണ്‍സ് നേടിയിട്ടുണ്ട്. വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 25 പന്തില്‍ 43 റണ്‍സും ആസ്‌ട്രേലിയക്കെതിരെ 20 പന്തില്‍ 24 റണ്‍സും നേടി ശ്രദ്ധ നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020 വനിതാ ടൂന്റി 20 ലോകകപ്പില്‍ തായ്‌ലന്‍ഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. അന്ന് 15 വയസ്മാത്രമായിരുന്നു പ്രായം. 2023ല്‍ ആസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന മത്സരം ഇതില്‍ മൂന്നു പന്തുകള്‍ നേരിട്ട ആയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായിരുന്നു.

 

Top