ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിനു തിരിച്ചടിയുമായി പാക്കിസ്ഥാനിലെ സൈബർ സേന രംഗത്ത്. രാജ്യത്തെ സർക്കാർ വെബ് സൈറ്റികളും സോഷ്യൽ മീഡിയയും തകർക്കുന്നതിനുള്ള പതിനായിരത്തോളം വൈറസ് സൈറ്റുകളാണ് പാക്കിസ്ഥാനിലെ സൈബർ ഹാക്കർ ടീം തയ്യാറാക്കിയിരിക്കുന്നത്. ഇതേ തുടർന്നു പാക്കിസ്ഥാനിലും, പാക്ക് അധീന കാശ്മീരിലുമുള്ള നിരുപദ്രവമെന്നു തോന്നുള്ള വെബ് സൈറ്റുകളിൽ നിന്നുമാവും ഇന്ത്യയിലേയ്ക്കു വൈറസ് സന്ദേശങ്ങളായി എത്തുകയെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും, ഇന്ത്യൻ മിലട്ടറിയുടെ സൈബർ സൈൽ വിഭാഗവും നൽകുന്ന സൂചന.
ഇന്ത്യൻ മിലട്ടറിയുടെ അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിനു പിന്നാലെയാണ് പാക്കിസ്ഥാനിലും പാക്ക് അധീന കാശ്മീരിലും ബോളിവുഡ് നടിമാരുടെയും നടൻമാരുടെയും ചിത്രങ്ങളും, സിനിമകളുമായി സൈറ്റുകൾ ആരംഭിച്ചത്. ഇതോടൊപ്പം ഉറി ആക്രമണത്തിന്റെയും ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിന്റെയും ഉറി ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളുമായും സൈറ്റുകൾ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു വ്യാപകമായി ആരംഭിച്ചു. ഇതിനു പിന്നാലെ ഈ ചിത്രങ്ങളും, വീഡിയോകളും ദുബായിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും, സർക്കാർ സൈറ്റുകളിലും വ്യാപകമായ രീതിയിൽ വൈറസുകളെ കടത്തിവിടുന്നതിനാണ് ഇപ്പോൾ പാക്കിസ്ഥാനിലെ സൈബർ സേന തയ്യാറാക്കിയിരിക്കുന്നത്. വൈറസുകൾ അടങ്ങിയ ചിത്രത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ കംപ്യൂട്ടറുകളിലെയും സോഷ്യൽ മീഡിയയിലെയും രേഖകൾ പൂർണമായും ചോർത്തിയെടുക്കാൻ സാധിക്കുന്ന അത്യാധുനിക വൈറസാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രചരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം സൈറ്റുകളുമായി ബന്ധപ്പെടുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നു മിലട്ടറിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സർക്കാർ സൈറ്റുകളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ തന്നെ സൈബർ വിദഗ്ധരുടെ സഹായം തേടണമെന്നും നിർദേശമുണ്ട്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/