വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയര്‍ന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീംകുമാറിന്റെ നിലപാട്. എന്നാല്‍ ഗിന്നസ് പക്രു ഗാനഗന്ധര്‍വനെ ട്രോളിയിരിക്കുകയാണ്.
ഒരു ഫ്രീക്കന്‍ കുട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’ എന്ന കുറിപ്പും ഇട്ടിരിക്കുകയാണ് പക്രു. താരജാഡയില്ലാത്ത താരത്തെ പുകഴ്ത്തി നിരവധിപ്പേര്‍ രംഗത്തെത്തി.
അതേസമയം യേശുദാസിനെ വിമര്‍ശിക്കാനും ആളുകള്‍ മറന്നില്ല. പക്രുവിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റുകളില്‍ ഭൂരിഭാഗവും യേശുദാസിനെതിരെയാണ്.