ഇസ്ലാമാബാദ്: കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ പുതിയ ആണവ കേന്ദ്രം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നു 30 കിലോമീറ്റര്‍ കിഴക്ക് കഹ്ത പട്ടണത്തിലാണ് ആണവകേന്ദ്രം നിര്‍മിക്കുന്നതെന്ന് പടിഞ്ഞാറന്‍ പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു. കാശ്മീര്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ പാക്കിസ്ഥാന് കടുത്ത ഭീഷണിയുയര്‍ത്തുന്നത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്റെ നീക്കം ഇന്ത്യന്‍ സൈനികവൃത്തങ്ങളും നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
2015 സെപ്റ്റംബര്‍ 28നും 2016 ഏപ്രില്‍ 18നും ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രത്തില്‍ പാക്കിസ്ഥാന്റെ ആണവകേന്ദ്ര നിര്‍മാണം വ്യക്തമാണ്..2 ഹെക്ടര്‍ സ്ഥലത്ത് ഖാന്‍ റിസര്‍ച്ച് ലാബോറട്ടറീസ് (കെആര്‍എല്‍) ന്റെ സുരക്ഷിത മേഖലയിലാണ് പാക്കിസ്ഥാന്‍ പുതിയ ആണവകേന്ദ്രം നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. യുറേനിയം സംപുഷ്ടീകരണം വേഗത്തിലാക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ജോലികള്‍. 1998ല്‍ ആണ് പാക്കിസ്ഥാന്‍ അവസാനമായി ആണവപരീക്ഷണം നടത്തിയത്. ഇന്ത്യ, ഇസ്രായേല്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതലായി ഏതാണ്ട് 120 ആണവായുധങ്ങള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ണ് ഇത്. ആണവായുധങ്ങള്‍ പ്രതിവര്‍ഷം 20 എണ്ണമായി വര്‍ധിപ്പിക്കുകയാണെങ്കില്‍ പത്തുവര്‍ഷം കൊണ്ട് പാക്കിസ്ഥാന്‍ ലോകത്തെ മൂന്നാമത്തെ വലിയ ആണവശക്തിയാകുമെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു.