കല്ല്യണം കഴിക്കാനെത്തിയ പെണ്‍കുട്ടിയ്ക്ക് പിന്നാലെ വീട്ടുകാരും ഗുണ്ടകളും; കൂട്ടത്തല്ലില്‍ വരന്റെ മൂക്കിടിച്ച് പരത്തി; പാലായില്‍ നടന്ന പ്രണയ വിവാഹ വിശേഷം

പാലാ: പ്രണയ വിവാഹം രിജസ്ട്രര്‍ ചെയ്യാനെത്തിയ വരന്റൈ മൂക്കിടിച്ച് പരിക്കേല്‍പ്പിച്ച് വധുവീട്ടുകാരുടെ ഗുണ്ടകള്‍. പാലായിലെ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നലെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. കാല്ലപ്പള്ളി സ്വദേശിയായ വരനും നീലൂരുകാരിയായ യുവതിയും തമ്മില്‍ അഞ്ചുവര്‍ഷമായുള്ള പ്രണയമാണ് വിവാഹത്തിലേക്കെത്തിയത്.

രജിസ്റ്റര്‍ വിവാഹത്തിനെത്തിയ വരനെയും ബന്ധുക്കളെയും പെണ്‍വീട്ടുകാര്‍ കൈയേറ്റം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.പാലായിലെ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗള്‍ഫില്‍ ജിംനേഷ്യവും ശരീരസൗന്ദര്യ പാര്‍ലറും അടങ്ങുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. വ്യത്യസ്ത മതസ്ഥരായ യുവതിയും യുവാവും തമ്മിലുള്ള പ്രണയത്തെ പെണ്‍വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിനിടെ നാട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയോട് സംസാരിക്കുകയും വീട്ടുകാര്‍ എതിര്‍ത്താല്‍ രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ഇന്നലെ യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജിസ്‌ട്രേഷന്റെ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെ വിവരമറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തുകയും വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വരന്റെ മൂക്കിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റു പലര്‍ക്കും പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ വഷളായതോടെ സ്റ്റേഷനിലേക്ക് ഇരുവരും കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ പെണ്‍വിട്ടുകാര്‍ ഉറച്ച നിലപാടിലായാരുന്നു. ഇതോടെ പ്രശ്നം വഷളായി.

സംഭവം സംബന്ധിച്ച് മേലുകാവ് പൊലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നും പെണ്‍വീട്ടുകാര്‍ വാദിച്ചു. ഇത് പൊലീസ് അംഗീകരിച്ചില്ല. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും പെണ്‍കുട്ടിയുടെ തീരുമാനത്തിനാണ് കോടതി വിലനല്‍കുന്നതെന്നും പൊലീസ് വിശദീകരിച്ചു. ഇതോടെ പെണ്‍വീട്ടുകാര്‍ കുടുങ്ങി. ഒടുവില്‍ കല്ല്യാണത്തിന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെ പരുക്കേറ്റവരെ ചികിത്സയ്ക്കായി വിട്ടയച്ചു. പൊലീസുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് വരനൊപ്പം യുവതിയെ അയയ്ക്കാന്‍ പെണ്‍വീട്ടുകാര്‍ സമ്മതിച്ചു.

സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയ പുലിയന്നൂര്‍ സ്വദേശിയുടെ കാറിന്റെ ചില്ല് തകര്‍ന്നത് വരന്റെ വീട്ടുകാര്‍ മാറിനല്‍കി. പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top