മദ്യപിച്ച് മാതാപിതാക്കൾക്ക് മർദ്ദനം; അയൽവീട്ടിലെ വഴക്ക് പരിഹരിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റു മരിച്ചു

പാലക്കാട്: അയൽവീട്ടിലെ വഴക്ക് പരിഹരിക്കാൻ എത്തിയ ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റു മരിച്ചു.

ഡിവൈഎഫ്ഐ പനയൂർ ഹെൽത്ത് സെൻറർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീജിത്ത്‌ (27) ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിഴക്കേ കാറാത്ത് പടി  ജയദേവൻ എന്നയാളാണ് ആക്രമണം നടത്തിയത്. പ്രതിയുടെ വീട്ടിൽ വച്ചാണ് സംഭവം. മദ്യലഹരിയിൽ ജയദേവൻ മാതാപിതാക്കളെ മർദ്ദിക്കുന്ന വിവരമറിഞ്ഞ് പ്രശ്നത്തിൽ ഇടപെടാൻ എത്തിയവർക്കാണ് കുത്തേറ്റത്.

പാലക്കാട് വാവാണിയംകുളം പനയൂരിൽ വെള്ളിയാഴ്ച രാത്രി 1 1നായിരുന്നു സംഭവം. അത്താണിക്കൽ ജയദേവന്(44) ഇടത് കൈയിലും, കോതങ്ങൽ മുറി ശ്രീജിത്തിന് (24) വലതുകാലിനും വണ്ടിക്കുന്നത്ത് രഞ്ജിത്തിന് (27) വലത് കൈതണ്ടയിലും കരിമ്പനക്കുന്നത്ത് സന്തോഷ് ബാബു മിന് (34) വലത് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ നാലു പേരും വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ രക്ഷിക്കാനായില്ല. കൊപ്പത്തെ സ്വകാര്യ ധനകാര്യസ്ഥാപനം കളക്ഷൻ ഏജന്റാണ് ശ്രീജിത്ത്.

Top