പുതുശ്ശേരിയിൽ മൊബൈൽ ടവർ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ ഒരാൾകൂടി പിടിയിൽ

പാലക്കാട്: പുതുശ്ശേരിയിൽ മൊബൈൽ ടവർ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സേലം മേട്ടൂർ സ്വദേശി ഗോകുൽ എന്നയാളെയാണ്  അറസ്റ്റ് ചെയ്തത്.

പ്രവർത്തനരഹിതമായ ടവർ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കവര്‍ച്ചാ സംഘത്തിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.  സേലം സ്വദേശി ജി കൃഷ്കുമാറായിരുന്നു  പിടിയിലായത്.

മൊബൈൽ ഫോൺ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി. പിന്നാലെ കൊവിഡ് അടക്കമുള്ള പ്രശ്നങ്ങളുണ്ടായതോടെ ടവറുകളുടെ നേരിട്ടുള്ള പരിശോധനയും നിലച്ചു.

Top