പാലക്കാട് ബിജെപി വിജയം ഉറപ്പിച്ചു !രാഹുൽ കാരണം യുഡിഎഫ് വോട്ടുകളിൽ കുറവുണ്ടായി! കോൺഗ്രസ് ശക്തികേന്ദ്രത്തിൽ വോട്ട് കുത്തനെ കുറഞ്ഞു.

പാലക്കാട്: ‍‍പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് 70 ശതമാനത്തിന് മുകളിൽ .ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ്.. 70.51 ശതമാനം പോളിംഗാണ് പാലക്കാട് രേഖപ്പെടുത്തിയത്. വികസന അജണ്ട വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.രാവിലെ ഏഴ് മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. തുടക്കത്തിൽ കൂടുതൽ ആളുകൾ പോളിംഗ് ബൂത്തിലേക്ക് എത്തിയെങ്കിലും പിന്നീട് മന്ദഗതിയിലായി. വൈകിട്ടോടെ പോളിംഗ് ബൂത്തുകൾ വീണ്ടും സജീവമാവുകയാണ് ചെയ്തത്. പ്രചാരണ സമയത്ത് വികസനം മാത്രം ചർച്ച ചെയ്തത് ഇത്തവണ അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് NDA സ്ഥാനാർഥി സി. കൃഷ്ണകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അയ്യപുരം കൽപാത്തി ജിഎൽപി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് NDA സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് പ്രവർത്തകൻ പി സരിനും മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നു. മണപ്പുള്ളിക്കാവ് ട്രൂ ലൈൻ പബ്ലിക് സ്കൂളിലാണ് സരിൻ വോട്ട് ചെയ്തത്. ഇതിനിടെ വെണ്ണക്കര ബൂത്തിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പമെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അൽപം ഷൈൻ ചെയ്തത് സംഘർഷത്തിന് വഴിവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു UDF സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ചത്. ചെറിയ ഭൂരിപക്ഷത്തിന്റെ വിജയമായതിനാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള ശക്തമായ പ്രചാരണ പ്രവർത്തനങ്ങളായിരുന്നു NDAയുടെ ഭാഗത്തു നിന്നുമുണ്ടായത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇത്തവണ വിജയം ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ ക്യാമ്പ്. മൂന്ന് മുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലത്തിൽ പ്രവചനാതീതമാണ് ഫലം.

എന്നാല്‍ പോളിംഗ് കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. അതേസമയം ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാൽ കോൺഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചു.

ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം ഇന്ന് വിധിയെഴുതിയത്. രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയ‍ർന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.

മറുവശത്ത്, യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പിൽ ചങ്കിടിപ്പുയരാൻ കാരണം. മണ്ഡലത്തിൻ്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറ‌ഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോൺഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.

വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്പിൽ വിജയപ്രതീക്ഷ ഉയ‍ർന്നിട്ടുണ്ട്. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കൾ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു.

എന്നാൽ യുഡിഎഫിൽ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പിൽ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ നാലായിരം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. 2021 ൽ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായിരുന്ന ഷാഫി പറമ്പിൽ മണ്ഡലത്തിൽ ജയിച്ചത്. അന്ന് സിപിഎമ്മിൽ നിന്ന് വലിയ തോതിൽ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. എന്നാൽ ഇടത് സ്ഥാനാ‍ർത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു.

Top