പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ശമിക്കുന്നില്ല . ഷാഫിയുടെ ഷോക്ക് എതിരെ കൂടുതൽ കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് .കോൺഗ്രസിൽ കലാപം ഉയര്‍ത്തി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ് . മുതിര്‍ന്ന നേതാവ് വി ആര് മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനകത്തെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.
കോണ്‍ഗ്രസിലെ വിജാര്‍ വിഭാഗിന്റെ ചെയര്‍മാനായിരുന്നു ദീര്‍ഘകാലം. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും മോഹന്‍ദാസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണികള്‍ ദേശീയതയ്ക്ക് എതിരാണ്. ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന ആരെയും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പ്രശ്നങ്ങള്‍ നില്ക്കുമ്പോള് മാനസികമായി ആ പാര്‍ട്ടിയില്‍ നില്ക്കാന് കഴിയില്ല. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു. തനിക്ക് മനസ്സിലായ പ്രശ്നങ്ങള്‍ ആരെയും അറിയിച്ചിട്ടില്ല. അവരുമായും നിലവില്‍ ബന്ധം ഇല്ലെന്നും മോഹന്‍ദാസ് പറഞ്ഞു.