പാലക്കാട് ഡോ. പി സരിന്‍ ;ചേലക്കരയില്‍ യു ആര്‍ പ്രദീപ്; സിപിഎം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എംവി ഗോവിന്ദൻ.സരിനെ പാർട്ടി പ്രവർത്തകർ ഏറ്റെടുത്തുവന്നു പാർട്ടി സെക്രട്ടറി.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോൺഗ്രസ്‌ വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുൻ എംഎൽഎയായ പ്രദീപിൻ്റെ പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിൽ തുടങ്ങി.

പാലക്കാട് മണ്ഡലത്തില്‍ ഡോ പി സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളോടുള്ള അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസില്‍ നിന്ന് ഇടത് പാളയത്തിലെത്തിയ നേതാവാണ് ഡോ പി സരിന്‍. ചേലക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യു ആര്‍ പ്രദീപിനേയും എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട്‌, ബിജെപി- കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്. പാലക്കാട്‌ ഇന്നത്തെ സ്ഥിതിയിൽ സരിൻ തന്നെ മത്സരിക്കണം എന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എൽഡിഎഫിനു ജയിക്കാൻ കഴിയും എന്നാണ് വിശ്വാസം. സരിൻ സ്വാതത്രൻ ആയി മത്സരിക്കുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിൻ, പിന്നീട് ഓട്ടോറിക്ഷയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. ഇവിടെ വച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സരിനെ നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകർ സഖാവ് പി സരിന് അഭിവാദ്യം മുഴക്കി. എ.കെ.ബാലൻ, എൻ.എൻ കൃഷ്ണദാസ് ഉൾപ്പെടെ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

രണ്ട് മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജയിക്കാനാകുമെന്ന് എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫില്‍ പടയില്‍ തന്നെ പട ആരംഭിച്ചതായാണ് മനസിലാക്കുന്നത്. സിപിഐഎം ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് മൂവര്‍ സംഘത്തിന്റെ പിടിയിലാണ്. പാലക്കാട് ബിജെപിയെ സഹായിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തേയും ബിജെപിയേയും പരാജയപ്പെടുത്താനാകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം നാളെ വൈകിട്ട് നാല് മണിക്ക് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ റോഡ് ഷോ നടത്താൻ സിപിഎം തീരുമാനിച്ചു.

Top