
ചെന്നൈ: തമിഴ് രാഷ്ട്രീയം കലങ്ങി മറിഞ്ഞ് കരയ്ക്കടിഞ്ഞ നിലയാണുള്ളത്. വളരെ സംഭവബഹുലമായ ഒമ്പത് ദിവസത്തിന് ശേഷം ഒളി സങ്കേതത്തില്‍ നിന്ന് ‘മോചനം’ കിട്ടിയ എം.എല്‍.എമാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തി. പഴനി സാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനാണ് എം.എല്‍.എമാര്‍ക്ക് ഇടവേള നല്‍കിയത്.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞതും എം.എല്‍.എമാരെ കൊണ്ടുപോയ അതേ വാഹനങ്ങളില്‍ തന്നെ തിരിച്ച് റിസോര്‍ട്ടിലെത്തിച്ചു. ശനിയാഴ്ചയാണ് നിയമസഭാ സമ്മേളനം ചേരുക. അന്ന് തന്നെ പഴനി സാമി സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് തേടും. പനീര്‍ശെല്‍വം ക്യാമ്പിലേക്ക് എം.എല്‍.എമാര്‍ ചേക്കേറാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ശശികല ക്യാമ്പ് റിസോര്‍ട്ട് വാസം ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച റിസോര്‍ട്ടില്‍ നിന്ന് നേരെ നിയമസഭയിലേക്ക് എം.എല്‍.എമാരെ എത്തിക്കുമെന്നാണ് അറിയുന്നത്. 120 ഓളം എം.എല്‍.എമാരെയാണ് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
നിയുക്ത മുഖ്യമന്ത്രി എടപ്പാടി പഴനി സാമിക്ക് മന്ത്രിസഭ രൂപവത്കരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണമെത്തിയതോടെയാണ് എം.എല്‍.എമാര്‍ക്ക് റിസോര്‍ട്ടില്‍ നിന്ന് ഇന്ന് താത്കാലിക മോചനമായത്. എന്നാല്‍ അതിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം ഏഴ് മണിയോടെ എല്ലാവരേയും മടക്കിയെത്തിച്ചു.
ശനിയാഴ്ചത്തെ ബലപരീക്ഷണമാണ് ഇനി തമിഴ്നാട് രാഷ് ട്രീയം ഉറ്റുനോക്കുന്നത്. റിസോര്‍ട്ടില്‍ നിന്ന് സഭയിലെത്തുന്ന എം.എല്‍.എമാര്‍ പഴനിസാമിയുടെ വിശ്വാസപ്രമേയത്തെ അനുകൂലിക്കുമോ അതോ സഭയിലെത്തി മറുപക്ഷത്തേക്ക് മാറുമോ എല്ലാ ചോദ്യത്തിനും ഉത്തരം ശനിയാഴ്ചയുണ്ടാകും. പനീര്‍ശെല്‍വം ചേരിയും ശശികല പക്ഷവും തന്ത്രവും മറുതന്ത്രവുമായി അധികാരത്തിലെത്താന്‍ കരുക്കള്‍ നീക്കുന്നതില്‍ വ്യാപൃതരാണ്. 124 എം.എല്‍.എമാരുടെ പിന്തുണയാണ് ശശികല ക്യാമ്പ് അവകാശപ്പെടുന്നത്.
കറാച്ചിന്മ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂഫി ആരാധനാലയത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. 80 പേര്‍ മരിച്ചതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. സെഹ്വാന്‍ നഗരത്തിലെ ലാല്‍ ഷബാസ് ഖലന്ദര്‍ സൂഫി ദേവാലയത്തിലാണു സ്‌ഫോടനം ഉണ്ടായത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഒരാഴ്ചയ്ക്കുള്ളില്‍ പാക്കിസ്ഥാനെ നടുക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. പള്ളിക്കകത്ത് നൂറുകണക്കിനു വിശ്വാസികള്‍ ഉണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 40 – 50 കിലോറ്ററുകള്‍ അകലെയാണ് ആശുപത്രികള്‍ എന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആംബുലന്‍സുകളും കുറവാണ്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഭാഗത്താണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.