മാനന്തവാടി: പള്ളിയിലെ അഴിമതി ചോദ്യ ചെയ്തിതിന്റെ പേരില്‍ അള്‍ത്താരയില്‍ വച്ച് ക്രൂരമായ മര്‍ദ്ദനത്തിനിരയായ വിശ്വാസിക്കുനേരെ വീണ്ടും അക്രമണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെയിംസ് വയലുങ്കലിന്റെ വീടാണ് കഴിഞ്ഞ രാത്രിയില്‍ തല്ലിതകര്‍ത്തത്.
മാനന്തവാടി രൂപതയിലെ പാല്‍ ചുരം പള്ളിയില്‍ കഴിഞ്ഞ ഞായറാച്ചയാണ് ജെയിംസിനെ പള്ളി വികാരിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയാമ് വീടിന് കല്ലെറിയുകയും ജനാലകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഈ സമയത്ത് ജയിംസിന്റെ ഭാര്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വൈദീകനെതിരേ കൊടുത്ത പരാതി പിന്‍ വലിച്ചില്ലേല്‍ വീട് കത്തിക്കും എന്ന് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട ജയിംസ് നല്കിയ കേസ് പോലീസില്‍ നിലനില്‍ക്കെയാണ് അക്രമണം നടന്നത്.
ശബ്ദം കേട്ട് മോളി വീടിന്റെ ഉള്ളില്‍ തന്നെ ഭയന്നിരുന്നു. ഭര്‍ത്താവും മകനും 11 മണി രാത്രിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് എല്ലാം കാണുന്നത്. തുടര്‍ന്ന് കേസ് ഒത്തു തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന ഫാ തോമസ് മണക്കുന്നേലിനേ വീട്ടുകാര്‍ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വീട്ടുകാര്‍ കണ്ണൂര്‍ എസ്.പിക്ക് ഫോണ്‍ ചെയ്യുകയും ഉടന്‍ പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു.
ഞായറാഴ്ച്ച കുര്‍ബാനക്കായി പള്ളിയില്‍ എത്തിയ ജയിംസ് വയലുങ്കലിനേ പള്ളിക്കുള്ളില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു. പള്ളി പണിയിലേ കണക്കുകള്‍ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് ജയിംസ് മാനന്തവാടി രൂപതയില്‍ നല്കിയ പരാതിയായിരുന്നു കാരണം. വികാരി അച്ചനോട് മാപ്പ് പറയാതെ പള്ളിക്ക് പുറത്ത് വിടില്ലെന്ന് പറഞ്ഞ് പള്ളി വാതിലുകള്‍ അടച്ചിട്ട് അക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ജയിംസ് വയലുങ്കലിനേ അള്‍ത്താരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അള്‍ത്താരയില്‍ നിന്ന വികാരിയച്ചന്റെ കാലു പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് കഴുത്തിനു കുത്തിപിടിച്ച് മര്‍ദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേളകം പോലീസിലും, മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പൊരുന്നേടത്തിനും പരാതി നല്കുകയും 3 ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയും ചെയ്തിരുന്നു. പോലീസില്‍ കൊടുത്ത പരാതി പിന്‍ വലിക്കാന്‍ സംഭവം നടന്ന അന്നു രാതി ഇദ്ദേഹത്തിന്റെ വീട് കത്തിക്കാന്‍ ഒരു സംഘം ആളുകള്‍ പ്ലാന്‍ ചെയ്തിരുന്നു. വീട് കത്തിക്കുമെന്നും പരാതി പിന്‍ വലിക്കണം എന്നും പറഞ്ഞ് 7ന് രാത്രിയില്‍ ജയിംസ് ആശുപത്രിയിലായ സമയത്താണ് ഭാര്യക്ക് ഭീഷണി വന്നത്. തുടര്‍ന്ന് അന്ന് പോലീസ് എത്തി വീടിനു സംരക്ഷണം കൊടുത്തിരുന്നു.
പോലീസില്‍ നല്കിയ പരാതി പിന്‍ വലിക്കണം എന്ന് ആവശ്യപ്പെട്ട് ഫൊറോന വികാരി തോമസ് മണക്കുന്നേലിന്റെ നേതൃത്വത്തില്‍ നിരന്തിരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും നിരവധി ചര്‍ച്ചകള്‍ നടത്തിയതായും ജയിംസ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പൊരുന്നേടവുമായും നേരിട്ട് സംസാരിക്കുകയും എല്ലാം ഒത്തു തീര്‍ക്കണം എന്ന് ബിഷപ്പ് നിര്‍ദ്ദേശം വയ്ക്കുകയും ചെയ്തിരുന്നുവത്രേ. പള്ളിക്കുള്ളില്‍ ഉണ്ടായ അക്രമണ കേസ് പിന്‍ വലിക്കാന്‍ ബിഷപ്പും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജയിംസ് ആകട്ടെ ഇതുവരെ പോലീസില്‍ നല്കിയ പരാതി പിന്‍ വലിച്ചിട്ടില്ല. പാല്ച്ചുരം പള്ളി വികാരി അടക്കം ഉള്ളവര്‍ക്കെതിരെയാണ് പരാതി എന്നതിനാലും അള്‍ത്താരയിലും പള്ളിയിലുമാണ് അക്രമണം നടന്ന സ്ഥലം എന്നതിനാലും ഈ കേസ് സഭക്ക് തലവേദനയാവുകയാണ്.