തൃശ്ശൂര്‍: യാത്രക്കാരെ കൊള്ളയടിക്കുക മാത്രമല്ല ടോള്‍ പിരിവിന്റെ പേരില്‍ ഗതാഗത കുരുക്കില്‍ പെടുത്തിയും പാലിയേക്കരയില്‍ ജനദ്രോഹം. ഇതിനെതിരെ ഫേയ്‌സ് ബുക്കില്‍ പ്രതിഷേധിച്ചാണ് നടി സുരഭി രംഗത്തെത്തിയത്.
ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരില്‍ മണിക്കൂറുകളോളം യാത്രക്കാരുടെ യാത്രമുടങ്ങിയപ്പോഴാണ് ഫേസ്ബുക്ക് ലൈവിലൂടെ സുരഭി പ്രതികരിച്ചത്. രാത്രി 8.40 ഓടെയാണ് സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവ് പ്രത്യക്ഷപ്പെട്ടത്
പാലിയേക്കരയില്‍ അഞ്ചു വാഹനങ്ങള്‍ ഒരു നിരയില്‍ വന്നാര്‍ ടോള്‍ബൂത്ത് തുറന്നു കൊടുക്കുമെന്ന തീരുമാനം എടുത്തത് കഴിഞ്ഞയാഴ്ചയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായിരുന്നു ഈ നടപടി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്നാണ് എഡിഎം അറിയിച്ചത്.
കരാര്‍ വ്യവസ്ഥപാലിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ക്കും എഡിഎം നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനമായി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കാനും തീരുമാനിച്ചു. ഇതൊന്നും നടപ്പാകുന്നില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
ഞങ്ങള്‍ കുറച്ചുനേരമായി തൃശൂര്‍ ടോളില്‍ നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുരഭി ലൈവ് തുടങ്ങിയത്.
ഇവിടെ വലിയ ബ്ളോക്കാണ് ഇവര്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഒരുപാട് വണ്ടികളുണ്ട്. ഒരു പ്രോ്ഗ്രാമിന് പോകാന്‍ വേണ്ടിയാണ് ഇവിടെ നില്‍ക്കുന്നത്. ഞങ്ങള്‍ ഒരുപാട് നേരം നില്‍ക്കുന്നു. ഞങ്ങളെല്ലാവരേയും കുറേനേരമായി ഹരാസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത്ര വൃത്തികെട്ട രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വണ്ടിയെത്തിയപ്പോള്‍ അവന്‍ പുറത്തേക്കിറങ്ങി സംസാരിക്കുന്നത്.- സുരഭി പറയുന്നു.
ആശുപത്രിയിലേക്ക് പോകുന്നവര്‍ വരെ ടോളില്‍ മണിക്കൂറുകളോളം കുടുങ്ങിയെന്ന് അവരുടെ ദൃശ്യംകൂടി കാണിച്ച് സുരഭി വിവരിക്കുന്നു. ജനങ്ങള്‍ രോഷാകുലരായി സംസാരിക്കുന്നതും കാണാം. ഇതിനെതിരെ എല്ലാവരും ശക്തമായി പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സുരഭി ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഇതോടെ പാലിയേക്കര ടോള്‍ പ്ളാസയില്‍ ക്യൂനിര്‍ത്തി മണിക്കൂറുകളോളം യാത്രക്കാരെ പീഡിപ്പിക്കുന്ന വിഷയം വീണ്ടും സജീവ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടിയില്‍ ടോല്‍ പ്ലാസയിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതും കാണാം. സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും നടപ്പാക്കാതെ സമാന്തര ഭരണമാണ് ടോള്‍ പ്ലാസ നടത്തുന്നത്.