സ്വന്തം ലേഖകൻ
മാനന്തവാടി: പള്ളിയുടെ നിർമാണത്തിൽ 64 ലക്ഷം രൂപയുടെ വെട്ടിപ്പ്. കണക്കു ചോദിച്ച വിശ്വാസിയെ വൈദികനും ഇടവകാംഗങ്ങളും ചേർന്ന് അൾത്താരയ്ക്കുള്ളിലിട്ടു മർദിച്ചു. മൃതപ്രായനായ വിശ്വാസിയെ വലിച്ചിഴച്ചു പള്ളിയ്ക്കുള്ളിൽ നിന്നു പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇയാൾ അപകട നില തരണം ചെയ്തത്. കൊട്ടിയൂരിനടുത്ത പാൽ ച്ചുരം ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പുത്തൻ ദേവാലയം നിർമിച്ചതിലെ കണക്കു ചോദിച്ചതിന്റെ പേരിലാണ് ഇടവകാംഗമായ കൊട്ടിയൂർ കേളകം മേഖലയിലേ പൊതുപ്രവർത്തകനുമായ ജയിംസ് വയലുങ്കലിനെ (54) വൈദികന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായി മർദിച്ചത്.
വൈദികനോടു മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികൾ ഇയാളെ ബലമായി പിടിച്ച് അൾത്താരയിൽ വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിനു കുത്തിപിടിച്ച് വികാരി അച്ചനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. അവനെ കൊല്ലടാ എന്ന് ആക്രോശം ഉണ്ടായി.
കഴിഞ്ഞ ഞായറാഴ്ച്ച ഉണ്ടായ ഭീകരമായ സംഭവങ്ങൾ മാനന്തവാടി രൂപതയുടെ അടിവേരിൽ പിടിക്കുന്ന വൻ വിവാദമായി പുറത്തുവരികയാണ്. പീഢന വിവാദം ഉണ്ടായ കൊട്ടിയൂർ പള്ളിയുടെ സമീപത്തേ റോമൻ കാത്തലിക് ദേവാലയത്തിലാണ് വിശ്വാസികളുടെ എല്ലാ പ്രതീക്ഷകളേയും വിശാസത്തേയും ചോദ്യം ചെയ്യുന്ന അക്രമം അരങ്ങേറിയത്.
പാൽചുരത്ത് ചവറ കുര്യാക്കോസ് പള്ളി പണിയാൻ വർഷങ്ങളായി വിശ്വാസികൾ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ജനവരിയിൽ പള്ളി പണി പൂർത്തിയാക്കിയിരുന്നു. മാനന്തവാടി രൂപതാ മെത്രാൻ പള്ളി വെഞ്ചരിക്കുകയും ചെയ്തു. ഈ സമയത്ത് രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം വെളിപ്പെടുത്തിയ പള്ളി പണിയുടെ കണക്ക് 1.80 ലക്ഷം രൂപയായായിരുന്നു. എന്നാൽ ആയതിന്റെ കണക്ക് പള്ളി നിർമ്മാണ കമിറ്റിയിൽ അവതരിപ്പിക്കണം എന്നും ശക്തമായ ആവശ്യം ഉയർന്നു.
പള്ളി കണക്കുകൾ വികാരിയായ ഫാ ഡെന്നീസ് പൂവത്തുങ്കൽ എന്ന പീറ്റർ പൂവത്തുങ്കലാണ് പറയേണ്ടിയിരുന്നത്. ഇദ്ദേഹമാണ് പള്ളി വികാരി. കണക്കുകൾ ചോദിച്ച വിശ്വാസികളേ അതൊക്കെ എനിക്ക് ഇഷ്ടമുള്ളപ്പോൾ പറയാം എന്ന് വികാരിയച്ചൻ മറുപടിയും നല്കി. കണക്ക് അവതരിപ്പിക്കാൻ തയ്യാറാകാതിരുന്ന വികാരിയച്ചൻ പീറ്റർ പൂവത്തുങ്കലിനെതിരേ ഇടവകയിലെ മുൻ ട്രസ്റ്റികൂടിയായ ജയിംസ് വയലിങ്കലിന്റെ നേതൃത്വത്തിൽ 4പേർ പരാതിയുമായി മാനന്തവാടി രൂപതാ മെത്രാനേ സമീപിച്ചു.
രൂപതയിൽ തനിക്കെതിരേ പരാതി നല്കിയ ആളുകൾക്കെതിരേ പാല്ച്ചുരം പള്ളിയിൽ ഈസ്റ്റർ കുർബാന മദ്ധ്യേ വൈദീകൻ പ്രകോപനപമായി പ്രസംഗിച്ചു. കുർബാന മദ്ധ്യേ വളരെ മോശമായ പദപ്രയോഗം ഇടവക വികാരി നടത്തുന്നു. തുടർന്ന് പള്ളിയിൽ വയ്ച്ച്, വർഷങ്ങൾ നീണ്ട പള്ളി പണിയുടെ കണക്ക് ഇതേ വൈദീകൻ അവതരിപ്പിക്കുന്നു. വർഷങ്ങൾ നീണ്ട പിരിവുകളുടെയും പുറമേ നിന്ന് ലഭിച്ച സഹായവും, മറ്റ് പള്ളികളിൽനിന്നും ലഭിച്ച സഹായവും ഒന്നും കൃത്യമായി പറയാതെ വരവിത്ര ചിലവിത്ര എന്ന രീതിയിൽ ഒരു തട്ടികൂട്ട് കണക്ക്. കണക്കിൽ 2.44 കോടി രൂപ പള്ളിയുടെ പണിക്കായി ചിലവിട്ടതായി പറഞ്ഞു. എന്നാൽ പള്ളി കൂദാശചെയ്തപ്പോൾ 2017 ജനവരിയിൽ കണക്ക് വെറും 1.8 കോടി രൂപയായിരുന്നു. രൂപതാ മെത്രാൻ തന്നെയാണീ കണക്ക് പറഞ്ഞത്.3 മാസം കൊണ്ട് കണക്കിൽ വന്ന മാറ്റം 64 ലക്ഷം രൂപ. ആവിയായത് 64 ലക്ഷം.
കണക്കിൽ 64 ലക്ഷം രൂപയുടെ വ്യത്യാസം വന്നപ്പോൾ കണക്ക് വിശദമായി വേണമെന്നും ഓഡിറ്റർമാർ വന്ന് പരിശോധിച്ച കണക്ക് അവതരിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.വൈദീകൻ വയനാട് കോട്ടത്തറയിൽ ആഢംബര വീട് പള്ളി പണിയുടെ ആവശ്യത്തിനായി ബാക്കി പണം ഉപയോഗിച്ചെന്നും അങ്ങോട്ട് പല സാധനങ്ങളും പള്ളി പണി നടത്തിയ പർച്ചേസിങ്ങിന്റെ കമ്മീഷനായി ഇറക്കിയതായും വൻ ആരോപണം ഉയർന്നു. വൈദീകന്റെ അക്കൗണ്ടിൽ വൻ തുക ബാലൻസ് ഉണ്ടെന്നും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് പല വിവരങ്ങളും നാട്ടിൽ പരന്നു. സമീപത്തേ ഫെഡറൽ ബാങ്കിലും മറ്റുമായി വൈദീകന് അക്കൗണ്ട് ഉണ്ടായിരുന്നത്രേ. തുടർന്ന് വികാരി ഫാ പീറ്റർ പൂവത്തുങ്കൽ പള്ളിയിൽ കുർബ്ബാന മദ്ധ്യേ പരസ്യമായി ബാങ്ക് അക്കൗണ്ടിൽ പണം ഉണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ എനിക്ക് പലയിടത്തും അക്കൗണ്ട് ഉണ്ടാകുമെന്നും തന്റെ അക്കൗണ്ടിൽ അങ്ങിനെ പലതും കാണുമെന്നും പണം ഉണ്ടെങ്കിൽ അത് തന്റെ സ്വകാര്യ നിഷേപം ആണെന്നും വിവരിച്ചു. തന്റെ കുടുംബക്കാർ ചിലർ വിദേശത്തുണ്ട്. അവർ എന്റെ അക്കൗണ്ടിലേക്ക് പണം അയക്കാറുണ്ട്. ആ തുക എന്റെ അക്കൗണ്ടിലാണ് ഉള്ളതെന്നും ഇടവക വികാരി വ്യക്തമാക്കി.
പള്ളി പണിത കണക്കിൽ 64 ലക്ഷം രൂപയുടെ വ്യത്യാസം വന്നതു സംബന്ധിച്ച് പരാതിയുമായി പോയ ആളുകളേ ചോദ്യം ചെയ്യാൻ പള്ളിയിൽ ഒരു സംഘം തന്നെ വികാരി ഉണ്ടാക്കി. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ വിശുദ്ധ കുർബാന മദ്ധ്യേ വികാരിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്താൻ തീരുമാനിച്ചു. കുർബാനയുടെ അവസാനം എല്ലാവരും പള്ളിയിൽ തന്നെ ഇരുന്നു. താൻ ഇവിടെ നിന്നും മറ്റൊരു പള്ളിയിലേക്ക് പോവുകയാണെന്നും തന്നെ യാത്രയാക്കുമ്പോൾ രൂപതയിൽ തനിക്കെതിരേ പരാതി പറഞ്ഞവർ ഉണ്ടാകരുതെന്ന് വികാരിയച്ചൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തന്നെ കൊണ്ടുപോകാൻ വരുന്ന വാഹനത്തിൽ അവർ കയറി പോകരുതെന്നും വ്യക്തമാക്കി. ഇതിനിടെ വൈദീകനെതിരേ പരാതി കൊടുത്തവർ നന്നാവില്ലെന്നും മുടിഞ്ഞ് പോകുമെന്നും വൈദീകരുടെ കണ്ണുനീർ വീണാൽ ആ സ്ഥലം നന്നാവില്ലെന്നും മറ്റൊരു വൈദീകൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
ഇതോടെ വൈദീകനേ പരാതി നല്കി എന്നാരോപിച്ച് പരാതിക്കാരനായ ജയിംസ് വയലിങ്കൽ എന്നയാളേ ഏതാനും വിശ്വാസികൾ പുതിയ പള്ളിക്കകത്തിട്ട് പിടികൂടി. 45 മിനുട്ടോളം സംഘർഷം ഉണ്ടായി. ജയിംസിനേ കുറെ പേർ ചേർന്ന് വികാരിയും മറ്റൊരു വൈദീകനും നില്ക്കുന്ന അൾത്താരയിലേക്ക് വലിച്ചിഴച്ചു. അവിടെ എത്തിച്ച ജയിംസിനേ കൊണ്ട് വികാരിയച്ചന്റെ കാലുപിടിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ മാപ്പ് പറഞ്ഞില്ലേൽ കൊന്നു കളയും എന്നാക്രോശമുണ്ടായി. കുറച്ചു പേർ ചേർന്ന അൾത്താരയിൽ നിന്നും ജയിംസിന്റെ കഴുത്തുന് കുത്തിപിടിച്ചു. നീ വികാരിയച്ചന്റെ കാലുപിടിച്ച് മാപ്പു പറയാതെ ഇവിടം വിട്ട് പുറത്തു പോകില്ലെന്ന് ആക്രോശിച്ചു.
ഇതിനിടെ ഇതെല്ലാം കണ്ട് വികാരി ഫാ പീറ്റർ പൂവത്തുങ്കൽ അടക്കം 2 വൈദീകർ അൾത്താരയിൽ നിന്നു. വികാരിയച്ചനും ഇവരുടെ നേർക്ക് ആക്രോശിച്ചു. ഇതിനിടെ പിടിച്ചുമാറ്റാൻ വന്ന വിശ്വാസിയേ നിന്നെ വെറുതേ വിടില്ലെന്ന് പറഞ്ഞ് വിരട്ടി ഓടിച്ചു. 20 മിനുട്ടോളം ജയിംസിനേ പരിശുദ്ധമായ അൾത്താരയിൽ വലിച്ചിട്ട് മർദ്ദിക്കുകയും കേട്ടാൽ അറക്കുന്ന ഭീകരമായ തെറിയഭിഷേകം നടത്തുകയും ചെയ്തു.
ഈ സമയത്ത് പള്ളികകത്ത് ഉണ്ടായിരുന്ന ജയിംസിന്റെ സഹോദരനേയും ഭീഷണിപ്പെടുത്ത് മാറ്റി നിർത്തി. ജയിംസിന്റെ പ്രായമായ അമ്മ നിലവിളിച്ച് കുഴഞ്ഞു വീണു. ഭാര്യ നിലവിളിയുമായി പള്ളികകത്ത് നിന്നു. ഈ കുടുംബത്തിനേ സഹായിക്കാൻ നൂറുകണക്കിനാളുകൾ പള്ളിക്കത്ത് ഉണ്ടായിട്ടും ആരും മുന്നോട്ട് വന്നില്ല. ജയിംസിനേ അളത്താരയിൽ വയ്ച്ച് 20 മിനുട്ടോളം കൈകാര്യം ചെയ്തപ്പോൾ അവനേ തല്ലാനും കൊല്ലാനും ചില വിശ്വാസികൾ താഴെ നിന്ന് മുറവിളി ഉണ്ടായി.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പരാതി ജയിംസ് അടക്കമുള്ള വിശ്വാസികൾ മാനന്തവാടി രൂപതാ മെത്രാന് നല്കി.ക്രിസ്തീയ കാനോൻ നിയമ പ്രകാരം രൂപത്രാ പത്രത്തിലാണ് വൈദീകനെതിരേ ഇവർ പരാതി നല്കിയിരിക്കുന്നത്. 45 മിനുട്ടോളം ബിഷപ്പ് മാർ ജോസ് പൊരുന്നേടം ആയി ചർച്ച നടത്തി. പരികേറ്റ ജയിംസ് വയലുങ്കലിനേ പേരാവ്വൂർ തലൂക്ക് ആശുപത്രിയിൽ നിന്നും തലശേരി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വൈദീകനെതിരേ കേളകം പോൽസീൽ പരാതി നല്കിയതായി ജെയിംസ് വയലുങ്കൽ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 6ഓളം പരാതികൾ കേളകം പോലീസ്ല് നല്കിയിട്ടുണ്ട്. എന്നാൽ തല്ക്കാല കേസെടുക്കരുതെന്നും എല്ലാം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതായി സഭാ മേലധികാരികൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പോലീസിൽ നിന്നും അറിയുന്നത്. സഭാ അധികൃതർ ആവശ്യപ്പെട്ട പ്രകാരം 6 പരാതിയിൽ ഒന്നിൽ പോലും 2ദിവസം കഴിഞ്ഞിട്ടും കേളകം പോലീസ് എഫ് ഐ.ആർ ഇട്ടിട്ടില്ല.