പള്ളുരുത്തി: ഒട്ടേറെ ക്രിമിനല്‍കേസ്സുകളില്‍ പ്രതിയായ സബ്ബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി മജിസ്‌ട്രേറ്റിനു നേരെ തന്റെ ചെരിപ്പൂരി എറിഞ്ഞു. തോപ്പുംപടി ജംങ്ഷനിലെ കൊച്ചി സിജെഎം രണ്ട് കോടതിയിലാണ് ബുധനാഴ്ച നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. ഏഴോളം കേസ്സുകളില്‍ പ്രതിയായ ഇടക്കൊച്ചി സ്വദേശി എഡ്വേര്‍ഡ് വിജയന്‍(52)നെ തിരെ സംഭവത്തില്‍ പോലീസ് കേസ്സെടുത്തു. രാവിലെ കോടതി തുടങ്ങുന്ന സമയം വിജയനെ പോലീസ് കോടതിയില്‍ എത്തിച്ചിരുന്നു. നിലവില്‍ വിചാരണ നടക്കുന്ന കേസ്സി ന്റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ മജിസ്‌ട്രേറ്റ് രഹ്‌ന പ്രതിയെ കൂട്ടില്‍ നിന്നും ഡയസിന് അരികിലേക്ക് വിളിച്ചു. ഈ സമയം ഇയാള്‍പുലഭ്യം പറഞ്ഞു കൊണ്ട് വലതുകാലിലെ ചെരിപ്പൂരിമജിസ്‌ട്രേറ്റിനെ തിരെ എറിയുകയായിരുന്നു. ഡയസില്‍ തട്ടി ചെരുപ്പ് താഴേക്ക് വീണു. ഈ സമയം കോടതിയിലുണ്ടായിരുന്ന അഭിഭാഷകരും മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു. കോടതി മുറിയിലുണ്ടായിരുന്ന പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തോപ്പുംപടി, പള്ളുരുത്തി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസ്സുകള്‍ നിലനില്‍ക്കുന്നുണ്ട്. ഗുണ്ടാ ആക്ട് പ്രകാരം ഏറെക്കാലം ഇയാള്‍ കരുതല്‍ തടങ്കലിലായിരുന്നു. മജിസ്‌ട്രേറ്റിനെ ആ ക്രമിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു