മക്കളും എല്ലാ മനസിലാക്കുന്ന പ്രായമായി; ഇനി അത് പ്രദര്‍ശിപ്പിക്കാനില്ല; പമേല

തന്റെ ആണ്‍ കുട്ടികള്‍ മുതിര്‍ന്ന പൗരന്‍മാരായി. അവര്‍ക്ക് എല്ലാം മനസിലാകുന്ന പ്രായമായി. ഇനി താന്‍ നഗ്നതാ പ്രദര്‍ശനത്തിനില്ല. പറയുന്നത്, മാറിട സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തുള്ള അനേകം യുവാക്കളുടെ ഹരമായി മാറിയിട്ടുള്ള പമേലാ ആന്‍ഡേഴ്‌സണ്‍.

pamea

അന്താരാഷ്ട്ര മാധ്യമമായ എഫ് എച്ച് എം മാഗസിന്റെ മുഖച്ചിത്രമായി ഒരിക്കല്‍ കൂടി നഗ്‌നതാപ്രദര്‍ശനം നടത്താന്‍ ഒരുങ്ങുന്ന താരം ഇത് തന്റെ അവസാന പരിപാടി ആയിരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഉടനീളമായി 11 തവണ ശരീരത്തിന്റെ നിറവും ഘടനയും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയിരുന്ന പമേലയ്ക്ക് ഉള്‍വിളിയുണ്ടായത് 48 ാം വയസ്സിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

maതന്റെ മോശം പ്രവര്‍ത്തിയ്ക്ക് രണ്ട് ആണ്‍മക്കള്‍ ബലിയാടാകുന്നു എന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനം. ജീവിതത്തില്‍ ഉടനീളം തന്റെ മക്കളായി ജനിച്ചു എന്ന കുറ്റത്തിന് അവര്‍ അപമാനിതരാകുന്നതില്‍ താരം ദു:ഖിതയാണ്. എന്നാല്‍ അവസാന പ്രദര്‍ശനത്തിന് മക്കള്‍ തള്ളവിരല്‍ ഉയര്‍ത്തിയിട്ടുണ്ടത്രേ. അതേസമയം ഗഌമറസാകുന്നതിലെ അവസാന ശ്രമവും പതിവ് പോലെ തന്റെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരിക്കുമെന്ന് താരം പറയുന്നു. കഴിയുന്നതും ഏറ്റവും രസകരമായി തന്നെ ചെയ്യാനാണ് കൊതിക്കുന്നതെന്നും ”വസ്ത്രമെല്ലാം ഊരിയെറിഞ്ഞ് ഒരു കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് ഒരുളുന്ന രീതിയിലാല്‍ ആയിരുന്നു ഷൂട്ടിംഗ്. ഇതിനിടയില്‍ താന്‍ അലറിവിളിച്ചു, മുടിയെല്ലാം പാറിപ്പറന്നു, ഷൂസുകള്‍ എവിടേയ്‌ക്കോ തെറിച്ചുപോയി.” താരം കുറിച്ചു.

Top