ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാറ്റില്ലെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍റെ തീരുമാനം വെട്ടിലാക്കിയത് നിരവധി പേരെയാണ്. സര്‍ക്കാരും ആദായനികുതി വകുപ്പും അനുവദിച്ച സമയം അവസാനിക്കാനിരിക്കെ ഓണ്‍ലൈന്‍ വഴി ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതാണ് എളുപ്പമാര്‍ഗ്ഗം. ഈ സമയത്തിനുള്ളില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദായനികുതി സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുമെന്നതാണ് നികുതി ദായകര്‍ക്ക് മുമ്പിലുള്ള വെല്ലുവിളി. നേരത്തെ ആഗസ്റ്റ് ആദ്യം സമയം 2017 ഓഗസ്റ്റ് 31 നുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ച ശേഷം നികുതി സമര്‍പ്പിക്കുന്നതിന് വേണ്ടി ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 5 വരെ നീട്ടി നല്‍കുകയും ചെയ്തിരുന്നു.
നിലവില്‍ ഓണ്‍ലൈനായി ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചോ എന്‍എസ്ഡിഎല്‍, യുടിഒഒടിഎസ്എല്‍ എന്നീ വെബ് സൈറ്റുകള്‍ വഴിയോ ആണ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. പാന്‍ കാര്‍ഡാണ് ആദായ നികുതി അടയ്ക്കാനുള്ള അടിസ്ഥാന രേഖ. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പില്‍ ഇ-ഫയലിംഗ് സാധ്യമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
http://incometaxindiaefiling.gov.in/ വെബ്സൈറ്റ് വഴിയുള്ള ഇ- ഫയലിംഗ് സംവിധാനത്തിന് പ്രശ്നങ്ങളുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നുവെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ സ്വീകരിച്ച നിലപാട്. പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍.. പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്ങ്‌സില്‍ ചെന്ന് link aadhaar എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ verify ചെയ്യുക. അതിനു ശേഷം link aadhaar എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ജൂലൈ 31ന് ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കാനിരിക്കെ ആദായനികുതി വകുപ്പിന്‍റെ ഇ- ഫയലിംഗ് വെബ്സൈറ്റില്‍ തിരക്കുമൂലം ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം അഞ്ച് ദിവസം കൂടി നീട്ടി നല്‍കാനുള്ള തീരുമാനമുണ്ടാകുന്നത്. ജൂലൈ ഒന്നുമുതല്‍ ആദാനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 31ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെ സമയം നീട്ടി നല്‍കില്ലെന്ന് സിബിഡിടി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവസാന നിമിഷം സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവുകയായിരുന്നു.