മുന്‍ കാമുകിക്ക് പണികൊടുക്കാന്‍ സഹോദരിയുടെ നില ചിത്രം പ്രചരിപ്പിച്ചു; വീട്ടില്‍ ചിത്രികരിച്ച നീല ചിത്രത്തിനെതിരെ നാട്ടുകൂട്ടം

ആഗ്ര: നാട്ടിലെങ്ങും വൈറലായ ഒരു നീല ചിത്രത്തിന് പരിഹാരം കാണാന്‍ ഒടുവില്‍ നാട്ടുകൂട്ടം ഇടപെടേണ്ടിവന്നു. ആഗ്രയിലാണ് സംഭവം. ഒടുവില്‍ നില ചിത്രത്തിലുളള കാമുകനേയും കാമുകിയേയും നാടുകടത്താനായിരുന്നു നാട്ടുകൂട്ടിന്റെഉത്തരവ്. വിലക്ക് വന്നതിനെ തുടര്‍ന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് വീടുവിട്ടു. എന്നാല്‍, പാവപ്പെട്ട കുടുംബത്തിലെ അംഗമായ യുവതിക്ക് വീട് ഉപേക്ഷിച്ചുപോകാന്‍ 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

ആഗ്രയിലെ നയീ കീ മണ്ഡിയില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് പഞ്ചായത്ത് കടുത്ത തീരുമാനമെടുത്തത്. ഇവര്‍ സമൂഹത്തിനും പഞ്ചായത്തിനും ചീത്തപ്പേരുണ്ടാക്കിയെന്ന് വിലയിരുത്തിയ യോഗം ഇവരെ ഒറ്റപ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരെയും പരസ്യമായി വിമര്‍ശിച്ച യോഗം വീട്ടുകാര്‍ നടത്തിയ മാപ്പപേക്ഷയൊന്നും മുഖവിലക്കെടുത്തില്ല. എന്നാല്‍, കമിതാക്കളല്ല വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ദൃശ്യങ്ങളിലുള്ള യുവതിയുടെ ചേച്ചിയുടെ കാമുകനാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്ലെന്നാണ് പോലീസ് പറയുന്നത്. ചിത്രങ്ങള്‍ യൂട്യൂബിലിട്ടത് കൂടാതെ നാട്ടില്‍ മുഴുവന്‍ സിഡിയാക്കി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ യുവതിയുടെ ചേച്ചി മാനഭംഗ ശ്രമത്തിന് കേസ് നല്‍കിയിരുന്നു ഇതിനുളള പ്രതികാരമായിട്ടാണെേ്രത വീഡിയോ പ്രചരിപ്പിച്ചത്. കമിതാക്കള്‍ അറിയാതെ വീട്ടില്‍ വച്ച് പകര്‍ത്തിയ ചിത്രമാണ് യുട്യൂബില്‍ പ്രചരിപ്പിച്ചത്.

Top