സിനിമാ ഡെസ്ക്
കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ പെണ്ണവതാരം എന്ന് ഈ അമേരിക്കൻ മലയാളിയായ സ്ത്രീയെ പറയാം. സ്വന്തം കയ്യിൽ നിന്നു പണം മുടക്കി ആൽബം നിർമിക്കുക, ഇത് യു ട്യൂബിൽ ഇടുക, എന്നിട്ട് ആരാധകരുടെ കയ്യിൽ നിന്നും ആവശ്യത്തിനു തെറി കേൾക്കുക. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടാൻ എത്തിയിരിക്കുന്നത് അമേരിക്കൻ മലയാളിയായ മിനി റിച്ചാർഡ്സ് ആണ്
മിനി റിച്ചാർഡ് എന്ന നടിയാണ് സ്വയം നിർമിച്ച് നായികയായി ആൽബത്തിൽ നിറഞ്ഞാടിയിരിക്കുന്നത്.
പണ്ഡിറ്റ് ലൈനിൽ എത്തിയ മിനിക്കെതിരേ സോഷ്യൽമീഡിയയിൽ ട്രോളർമാരും സജീവമായി രംഗത്തെത്തി. പ്രണയം പ്രമേയമാക്കി മിനി റിച്ചാർഡ് തന്നെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ആൽബത്തിലെ അഭിനയേതാക്കളെ അമ്മയും മോനും പോലുണ്ട് എന്ന് തുടങ്ങി, മിനീ താങ്കൾ ഹൊറിബിൾ ഹീറോയിൻ എന്ന വരെയാണ് ആൽബത്തിലെ മിനി റിച്ചാർഡിന്റെ അഭിനയത്തെ യൂ ട്യൂബ് ചാനലിൽ പ്രേക്ഷകർ പരിഹസിച്ചിരിക്കുന്നത്.
ഏതാനും ആരാധകർ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന കമന്റുകൾക്ക് മാത്രമാണ് മിനി മറുപടി നൽകിയിരിക്കുന്നത്. മിനി റിച്ചാർഡിന്റെ യൂ ട്യൂബ് ചാനലിൽ ഏറ്റവുമധികം ആളുകൾ കണ്ടതും ഈ ആൽബം സോങ്ങാണ്. നസീർ മിന്നലെ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത് ഡോ. ലാൽജെയിഷ് ലൗവ്ലിസ് ആണ്. റിയാസാണ് കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത്.
റിച്ചാർഡ് മിനിയും ബിനിൽ ഖാദറുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം മിനി റിച്ചാർഡ് സ്വന്തം യു ട്യൂബ് ചാനൽ വഴിയാണ് ആൽബം റിലീസ് ചെയ്തത്. ഇതിനകം തന്നെ ഒന്നരലക്ഷത്തോളം പോരാണ് ആൽബം കണ്ടിരിക്കുന്നത്.
ഭരതന്റെ സൂപ്പർ ചിത്രമായ പറങ്കിമലയുടെ റീമേക്കിൽ കണിയാട്ടി നാണിയായി വന്ന താരമാണ് മിനി റിച്ചാർഡിനെ. കോട്ടയം കുറുപ്പന്തറയാണ് മിനി റിച്ചാർഡിന്റെ സ്വദേശം. കോട്ടയംകാരിയാണെങ്കിലും അമേരിക്കയിലെ കാലിഫോർണിയയിലാണ് മിനി റിച്ചാർഡിന്റെ താമസം. പൃഥ്വിരാജിനൊപ്പം ഐറ്റം ഡാൻസ് ചെയ്യുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് മിനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.