ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ തുടരുന്ന ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ തമിഴ്നാട്ടില്‍ നീക്കം. വൈകീട്ട് ധനമന്ത്രി ഒ.പനീര്‍സെല്‍വം ഗവര്‍ണറെ കണ്ടു. ഇ.പഴനിസ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. പനീര്‍സെല്‍വം രണ്ടു തവണ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായിരുന്നു.കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുവെന്നാണ് സൂചന. പനീര്‍സെല്‍വത്തിനൊപ്പം ചീഫ് സെക്രട്ടറിയും മറ്റൊരു മന്ത്രിയും ഗവര്‍ണറെ കണ്ടു. സംസ്ഥാനത്തെ ഭരണനിര്‍വഹണം എങ്ങനെ നടക്കുന്നുവെന്ന് ഗവര്‍ണര്‍ അന്വേഷിച്ചതായാണ് റിപ്പോര്‍ട്ട്.
അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലം രണ്ടാഴ്ചയിലധികമായി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജയ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നതിനാലാണ് ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായി നേതൃമാറ്റം വരുന്നത്.രണ്ടാഴ്ചയിലധികമായി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെയാണ് ഭരണ പ്രതിസന്ധി തടയുന്നതിനു വേണ്ടി നേതൃമാറ്റമെന്ന ആശയവുമായി പാര്‍ട്ടി നീങ്ങുന്നത്.
അതിനിടെ, ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. ജയലളിതയുടെ ആശുപത്രിവാസം സംസ്ഥാനത്തെ ഭരണനിര്‍വഹണത്തെ തന്നെ ബാധിക്കുകയും രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് രാമനാഥപുരം, തിരുനെല്‍വേലി, മധുര, കന്യാകുമാരി എന്നിവിടങ്ങളിലെ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്നും സ്വാമി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു