ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പനീര്‍ശെല്‍വം; ജയലളിതയെ വിദേശത്ത് ചികിത്സിക്കുന്നത് തടയപ്പെട്ടു

ചെന്നൈ: അന്തരിച്ച തമിഴാനാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തടയപ്പെട്ടുവെന്ന് ഒ പനീര്‍ശെല്‍വം ആരോപിക്കുന്നു. താനടക്കം മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതം മൂളിയിട്ടും ജയലളിതയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ശശികലയും സംഘവും വിലക്കിയെന്ന ഗുരുതരമായ ആരോപണമാണ് പനീര്‍ശെല്‍വം ഉയര്‍ത്തിയിരിക്കുന്നത്. അമ്മക്ക് നല്‍കിയ ചികില്‍സയെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ഡോക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനുമെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്നും പനീര്‍ശെല്‍വം പറഞ്ഞു.

പളനിസ്വാമിയെ മുന്‍നിര്‍ത്തി ഭരിക്കുന്ന ശശികലയുടെ തമിഴ്നാട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കത്തിലാണ് പനീര്‍ശെല്‍വവും ഒപ്പമുള്ളവരും. ജയലളിതയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും തമിഴ്നാട് സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഒപിഎസ് ക്യാമ്പ്. ആദ്യം തൊട്ടേ സംശയം ഉണ്ടായിരുന്നു അമ്മയ്ക്ക് നല്‍കുന്ന ചികില്‍സയെ കുറിച്ച്. കുറേ നാള്‍ രോഗം ബാധിച്ച് ജീവിച്ച ഒരു വ്യക്തിയല്ല ജയലളിത. പെട്ടെന്നുണ്ടായ മരണമാണിത്. ഇതിലെ എല്ലാ സത്യവും പുറത്തുവരണമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടര്‍മാരോട് യുഎസിലേ യുകെയിലോ ചികില്‍സക്ക് കൊണ്ടുപോകാവുന്ന സാഹചര്യമാണോ ഉള്ളതെന്ന് താനടക്കം മുതിര്‍ന്ന നേതാക്കള്‍ ചോദിച്ചിരുന്നെന്നും അതിന് സാങ്കേതിക തടസമില്ലെന്ന് അവര്‍ മറുപടി പറഞ്ഞെന്നും പനീര്‍ശെല്‍വം പറയുന്നു. പല എംഎല്‍എമാരും മന്ത്രിമാരും ശശികല മുഖ്യമന്ത്രിയായാല്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞിരുന്നു. അവരെല്ലാം ഇന്ന് സ്ഥാനമാനത്തിന് വേണ്ടി അവര്‍ക്കൊപ്പം നിന്ന് അതേ സ്ഥാനത്ത് തുടരുകയാണെന്നും ഒപിഎസ് ആരോപിക്കുന്നു.

Top