ന്യൂഡല്‍ഹി : പന്തളത്ത് കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. പെണ്‍കുട്ടി കള്ളം പറഞ്ഞുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കുട്ടിയുടെ സമ്മതത്തോടെയായിരുന്നു ലൈംഗീകബന്ധം എന്നുമുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
പെണ്‍കുട്ടിയുടെ സമ്മതത്തോടെ ആണെങ്കില്‍ പോലും അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്തെന്നും കോടതി ചോദിച്ചു. ഫെബ്രുവരിയില്‍ കേസില്‍ അന്തിമ വാദം കേള്‍ക്കും.
1997 ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ആദ്യതവണ പീഡനത്തിന് ഇരയായപ്പോള്‍ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നില്ലെന്നും തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒപ്പം വരാന്‍ വിസമ്മതിച്ചിരുന്നില്ലെന്നും അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.