പറവക്കെതിരെ സംഘപരിവാർ: സിനിമ ഹിന്ദു വിരുദ്ധമെന്നു പ്രചാരണം; പ്രചാരണം സഞ്ജീവനി ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ

സിനിമാ ഡെസ്‌ക്

കൊച്ചി:     മട്ടാഞ്ചേരിയിലെ പ്രാവ് വളർത്തലന്റെയും നാട്ടുകാരുടെയും കഥ പറഞ്ഞ സൗബിന്റെ പറവ സിനിമയ്‌ക്കെതിരെ സംഘപരിവാർ. സിനിമ ഹൈന്ദവ വിരുദ്ധത വളർത്തുകയാണെന്നും, ഹിന്ദു സമൂഹത്തിനു എതിരാണെന്നുമാണ് സംഘപരിവാറിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പായ സഞ്ജീവനിയിൽ നടക്കുന്ന പ്രധാന പ്രചാരണം. സിനിമ ഇസ്ലാമിക ബിംബങ്ങളെ സാമാന്യവത്കരിക്കുകയാണെന്നാണ് പ്രധാന വിമർശനം. ജനം ടിവിയിലെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ പ്രചാരണം ശക്താക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മട്ടാഞ്ചേരിയിലെ പ്രധാന മുക്രിമാർ

സംഘമിത്രങ്ങളെ,
ഹൈന്ദവരെ അപമാനിക്കാനും ഹിന്ദു ബിംബങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് അഖണ്ഡഭാരതത്തിന്റെ ഭാഗമായ കേരളത്തെ അന്യമതവത്കരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായികൊണ്ടിരിക്കുകയാണല്ലോ! സിനിമയുൾപ്പെടെയുള്ള മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് ക്രൈസ്തവരും ഇസ്ലാമികരും നടത്തുന്ന ഈ ഹീനമായ പ്രവർത്തിയെ നാം ഹിന്ദുക്കൾ ഒറ്റക്കെട്ടായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ അവസരത്തിൽ സിനിമകളിലൂടെ ഇതര മതബിംബങ്ങളെ കേരളത്തിൽ സ്ഥാപിക്കാനുള്ള കുൽസിത നീക്കങ്ങളെപ്പറ്റി പ്രത്യേകം ചർച്ച ചെയ്യേണ്ടതുണ്ട്. ജനം ടി വിയിലെ ശ്രീ രഞ്ജിത്ത് ജി. കാഞ്ഞിരത്തിൽജിയാണ് പ്രസ്തുത പ്രശ്‌നത്തെപ്പറ്റി ആദ്യമായി റിപ്പോർട്ട് ചെയ്തത്. ‘ആമേൻ’, ‘അങ്കമാലി ഡയറീസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ലിജോ ജോസഫ് എന്ന ക്രൈസ്തവനായ സംവിധായകൻ തന്റെ മതത്തിന്റെ പ്രചാരണം നടത്താൻ ശ്രമിച്ചതിനെതിരെ തൂലിക പടവാൾ ആക്കി പ്രതികരിച്ച രഞ്ജിത്ജിയോട് നാം കടപ്പെട്ടിരിക്കുന്നു.

പക്ഷെ ക്രൈസ്തവർ നിർത്തിയിടത്തുനിന്ന് ഇസ്ലാമിസ്റ്റുകൾ തുടങ്ങിയിരിക്കുകയാണ്. സൗബിൻ ഷാഹിർ എന്ന സംവിധായകൻ മട്ടാഞ്ചേരിയെ ഇസ്ലാമിക രാജ്യമായി വരച്ചു കാട്ടാൻ ശ്രമിക്കുകയാണ് പറവ എന്ന സിനിമയിലൂടെ. സിനിമയുടെ കഥയൊക്കെ അവിടെ നിൽക്കട്ടെ. തുടക്കംമുതൽ ഒടുക്കം വരെയുള്ള ഇസ്ലാമിക ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്ത. ഒരൊറ്റ ഹിന്ദുകഥാപാത്രം പോലും പ്രധാനമായി ഈ സിനിമയിൽ ഇല്ല എന്നതാണ് യാഥാർഥ്യം. നായകനും നായകന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മുസ്ലീങ്ങൾ. റേഷൻ കട നടത്തുന്നവരും ബാർബറും ക്ലബ് നടത്തുന്നവരുമൊക്കെ അതേ മതത്തിൽ പെട്ടവർ. എന്തിന് സിനിമയിൽ കാണിക്കുന്ന പക്ഷിമൃഗാതികൾ പോലും മുസ്ലീങ്ങൾ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് വിളിയും നിസ്‌കാരത്തെപ്പറ്റിയുള്ള സംഭാഷണങ്ങളും സിനിമയിലുണ്ട്. ഒരൊറ്റ ക്ഷേത്രമോ അവിടുന്നുള്ള ഭക്തിഗാനമോ സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. മട്ടാഞ്ചേരിയിൽ എന്താ ഹൈന്ദവർ ഇല്ലേ? എന്നാൽ സിനിമയിൽ ഹൈന്ദവൻ എന്ന് ധ്വനിപ്പിക്കുന്ന ഏക കഥാപാത്രം ഒരു മെഡിക്കൽ സ്റ്റോറുകാരനാണ്. അതാകട്ടെ, വളരെ മോശം പ്രവൃത്തികൾ ചെയ്യുന്ന ഒരു കഥാപാത്രവും കുണ്ഠിതപ്പെട്ടുകൊണ്ട് ചോദിക്കട്ടെ, ഇസ്ലാമിസ്റ്റുകൾക്ക് തീറെഴുതികൊടുത്തോ ആ നാടിനെ?

ഹൈന്ദവരെ അത്യന്തം അവഹേളിക്കുകയാണ് ഈ സിനിമ. ഇത്തരം സിനിമകൾ ഹിന്ദുക്കൾക്ക് ഭീഷണിയാണ്. സിനിമയിലൂടെ മതാധിപത്യം നേടുന്നതിനെതിരെ ഹിന്ദുക്കൾ ഉണരണം.

Top