പരവൂര്‍ ദുരന്തം: കേന്ദ്ര കമീഷന്‍ സിറ്റിങ് അവസാനിച്ചു

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര കമീഷന്‍ നടത്തി വന്ന സിറ്റിങ് അവസാനിച്ചു. കലക്ടറും സിറ്റി പൊലീസ് കമീഷണറും അടക്കമുള്ളവരാണ് ശനിയാഴ്ച മൊഴി നല്‍കിയത്. മത്സരക്കമ്പം ആണെന്നറിഞ്ഞ് വെടിക്കെട്ട് നിരോധിച്ചിരുന്നെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ മൊഴി നല്‍കി. ജില്ലാ ഭരണകൂടത്തിന് നിരോധ ഉത്തരവ് നല്‍കാനേ കഴിയൂ. ഏത് സാഹചര്യത്തിലാണ് വെടിക്കെട്ട് നടന്നതെന്ന് അറിയില്ളെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ പൊലീസ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ളെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് മൊഴി നല്‍കി. അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടില്ല. ക്ഷേത്രത്തില്‍ കമ്പം ആരംഭിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചെന്നും ബലപ്രയോഗം നടത്തിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നുമായിരുന്നു അന്നത്തെ പരവൂര്‍ സി.ഐ ചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം മൊഴി നല്‍കിയത്. രേഖാമൂലമോ വാക്കാലോ വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ളെന്നായിരുന്നു അന്നത്തെ എ.ഡി.എം എസ്. ഷാനവാസിന്‍െറ മൊഴി.qwe

കലക്ടറുടെ നിരോധ ഉത്തരവ് നിലവില്‍ വന്നശേഷം വെടിക്കെട്ട് നടത്താന്‍ എ.ഡി.എം വാക്കാല്‍ അനുമതി നല്‍കിയിരുന്നെന്ന് ക്ഷേത്രഭാരവാഹികള്‍ നേരത്തേ മൊഴി കൊടുത്തിരുന്നു. നിയമപരമല്ലാത്ത ഒന്നും ചെയ്തിട്ടില്ളെന്നും ക്ഷേത്രഭാരവാഹികളാരും തന്നെ വിളിച്ചിട്ടില്ളെന്നുമുള്ള നിലപാടിലായിരുന്നു ഷാനവാസ്. വെടിക്കെട്ട് ദുരന്തം നടക്കുമ്പോള്‍ എ.ഡി.എമ്മിന്‍െറ അധികച്ചുമതലയുണ്ടായിരുന്ന ഷാനവാസിനെ പിന്നീട് സര്‍ക്കാര്‍ പദവിയില്‍നിന്ന് നീക്കിയിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുകയും മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ക്രീറ്റ് കമ്പപ്പുര പൊട്ടിച്ചിതറിയുണ്ടായ സ്ഫോടനമാണ് മരണസംഖ്യ ഉയര്‍ത്തിയതെന്നും പൊള്ളലേറ്റവരുടെ എണ്ണം കുറവായിരുന്നെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ചെന്നൈ എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ഡോ. എ.കെ. യാദവ് പറഞ്ഞു. സമന്‍സ് നല്‍കിയിട്ടും മൊഴി നല്‍കാന്‍ എത്താതിരുന്നവര്‍ക്ക് ഹാജരാകാന്‍ വീണ്ടും സമന്‍സ് അയക്കും.
അന്വേഷണസംഘത്തിന്‍െറ നിര്‍ദേശം അനുസരിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് തിരിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ എത്താനായില്ല. പരിക്കുകളത്തെുടര്‍ന്ന് ചികിത്സയിലാണെന്നും പിന്നീട് ഹാജരായി മൊഴി നല്‍കാന്‍ തയാറാണെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ രാജേഷ് ഉളിയക്കോവില്‍ അന്വേഷണസംഘത്തെ അറിയിച്ചു. ചികിത്സയിലായതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ളെങ്കില്‍ അഭിഭാഷകന്‍ മുഖേന വിശദീകരണം എഴുതി നല്‍കിയാല്‍ മതിയെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചു. കമ്പം നടത്താന്‍ പീതാംബരക്കുറുപ്പിന്‍െറ സഹായം ലഭിച്ചെന്ന് ക്ഷേത്രഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഹൈദരാബാദ് എക്സ്പ്ളോസിവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍, റിട്ട. എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ജി.എം. റെഡ്ഡി, കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.ബി. രാധാകൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Top