ദുരന്തമുഖത്തെ പകല്‍ക്കൊള്ള; അപകപടത്തില്‍ പരിക്കേറ്റവരില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നു

കൊല്ലം: വെടിക്കെട്ടപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ സൗജന്യമാക്കിയട്ടും സ്വകാര്യ ആശുപത്രകളുടെ കൊള്ള. ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും വന്‍ തുകയാണ് ഇവര്‍ ഫീസ് ആയി വാങ്ങുന്നത്. സ്‌കാനിങ്ങിനും മറ്റുമായി 70000 രൂപ വരെയാണ് ഈടാക്കുന്നത്. പണം അടക്കാന്‍ കഴിയാത്തവര്‍ക്ക് ചികിത്സ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുമെന്നും എല്ലാ ഫീസും സര്‍ക്കാര്‍ വഹിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഇവിടെ ലഭ്യമാകുന്നില്ല. തിരുവനന്തപുരത്തെ ആശുപത്രികളാണ് ഇത്തരത്തില്‍ വന്‍ തുക ഈടാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും അവിടെയുള്ളവര്‍ ഫോണ്‍ പോലും എടുത്തില്ലെന്ന് എം.എല്‍.എ എസ് ജയരാജന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യമന്ത്രി എല്ലാ വിഷയവും പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് നടപ്പായിട്ടില്ലെന്നും വിഷയത്തില്‍ കളക്ടറെ നേരിട്ട് കണ്ട് വിഷയം ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജില്ലാ കളക്ടറുമായി സംസാരിച്ചെന്നും രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിക്കാന്‍ പറഞ്ഞെന്നും മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. രോഗികളില്‍ നിന്നും ഈടാക്കിയ പണം സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും ഉടന്‍ തന്നെ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ വ്യക്തമാക്കി.

Top