ആണ്‍സുഹൃത്തുക്കളുണ്ടെന്ന് സംശയം പെണ്‍കുട്ടികള്‍ക്ക്‌ മയക്ക് മരുന്ന് നല്‍കി മാതാപിതാക്കള്‍ കനാലിലെറിഞ്ഞു; ദുരഭിമാനം ഒരു കുട്ടിയുടെ ജീവനെടുത്തു

ലുധിയാന: ആണ്‍ സുഹൃത്തുക്കളുണ്ടെന്ന സംശയത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മാതാപിതാക്കളുടെ ക്രൂരത. ലുധിയാനയില്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ കനാലിലെറിഞ്ഞു. ഒരു കുട്ടി കൊല്ലപ്പെട്ടു.. പതിനഞ്ചുവയസ്സുകാരിയായ ജ്യോതിയാണ് മരിച്ചത്. സഹോദരി പ്രീതി പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറായ ഉദയ് ചന്ദിനും ഭാര്യ ലക്ഷ്മിക്കും നേരേ പോലീസ് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു.

പത്താംക്ലാസ് വിദ്യാര്‍ഥിനികളായ ജ്യോതിയും പ്രീതിയും തിങ്കളാഴ്ച സ്‌കൂളില്‍നിന്ന് രാത്രിയോടെയാണ് വീട്ടില്‍ തിരികെയെത്തിയത്. കുപിതരായ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം നല്‍കി മയക്കിയശേഷം കനാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ദവീന്ദര്‍ ശര്‍മ പറഞ്ഞു. കനാലിലെറിയുന്നതിനുമുന്‍പ് ജ്യോതിയെ ഷാളുപയോഗിച്ച് ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചിരുന്നതായും ശര്‍മ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനാലിലെ വെള്ളത്തില്‍ ഒഴുകിപ്പോയ കുട്ടികളെ സമീപവാസികളാണ് കണ്ടെത്തിയത്. ഉടന്‍തന്നെ ഇരുവരെയും ആസ്?പത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രീതിയെ ചോദ്യംചെയ്തതില്‍നിന്നാണ് പോലീസിന് സംഭവത്തെക്കുറിച്ച് വ്യക്തമാകുന്നത്.

Top