തിരുവനന്തപുരം:മഹിജയെ കാണാന്‍ ആ ഏഴാം ക്ളാസുകാരന്‍ ഒറ്റക്കെത്തി. മകന്‍ നഷ്ടപ്പെട്ട മാതാവിനെ കാണാന്‍ അലന്‍ ഒറ്റക്കാണെത്തിയത്. മാതാപിതാക്കള്‍ ജയിലഴിക്കുള്ളിലായതിെന്‍റ ഒറ്റപ്പെടലൊന്നും ആ മുഖത്തില്ല, മറിച്ച് നിശ്ചയദാര്‍ഢ്യം മാത്രം. നീതി തേടിയുള്ള ജിഷ്ണുവിെന്‍റ കുടുംബത്തിെന്‍റ സമരത്തിനു പിന്തുണ നല്‍കിയതിന് ജയലിലായ എസ്.യു.സി.ഐ നേതാവ് എം. ഷാജര്‍ഖാെന്‍റയും മിനിയുടെയും ഏക മകനാണ് അലന്‍.
മാതാപിതാക്കള്‍ ജയിലിലായതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം കഴിയുകയാണ് ഇൗ ഏഴാംക്ലാസുകാരന്‍. ശനിയാഴ്ച ഉച്ചക്ക് രേണ്ടാെടയാണ് അലന്‍ മെഡിക്കല്‍ കോളജിലെ 14ാം വാര്‍ഡില്‍ നിരാഹാരമനുഷ്ഠിക്കുന്ന മഹിജയെ കാണാനെത്തിത്. കണ്ടപാടെ മഹിജ അലനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. വിഷമിക്കേണ്ടെന്നും ഞങ്ങെളല്ലാം ഒപ്പമുണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.
‘ചെറുപ്പത്തില്‍ ജിഷ്ണുവിനെ കാണാനും മോനെപ്പോലെയായിരുന്നു, അതേ മുടിയും മുഖവും…’ മഹിജ നിറമിഴിയോടെ പറഞ്ഞു.ജിഷ്ണുവിെന്‍റ സഹോദരി അവിഷ്ണക്കും കുടുംബത്തിനും നീതിയാവശ്യപ്പെട്ടും കള്ളക്കേസില്‍ കുടുക്കി എസ്.യു.സി.െഎ നേതാക്കളായ ഷാജര്‍ഖാനെയും മിനിയെയും ജയിലിലടച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും എ.െഎ.ഡി.എസ്.ഒ സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിനിടയില്‍നിന്നാണ് അലന്‍ ആശുപത്രിയിലെത്തിയത്.