വാഷിങ്ടണ്‍: ആറുകുട്ടികളുള്ള ഹോളിവുഡ് താരങ്ങളായ ആഞ്ജലീന- ബ്രാഡ് പിറ്റ് ദമ്പതികള്‍ ഏഴാമത്തെ കുട്ടിയെയും ദത്തെടുത്തു. സിറിയയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥി ബാലനെയാണ് ഇവര്‍ ദത്തെടുത്തത്..എന്നിന്റെ അഭയാര്‍ത്ഥി അംബാസിഡര്‍ കൂടിയായ ആഞ്ജലീന സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കുട്ടിയെ ദത്തെടുത്തത്. സിറിയയിലെ ആഭ്യന്തരകലാപത്തില്‍ അച്ഛനും അമ്മയും മരിച്ച് അനാഥരായി അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന മൂന്നു കുട്ടികളെ ദത്തെടുക്കാനായിരുന്നു ഈ താരദമ്പതികളുടെ പദ്ധതി. എന്നാല്‍, ഇവരെ മൂന്നുപേരെയും ദത്തെടുക്കുന്നത് തങ്ങളുടെ മറ്റുകുട്ടികളെ എങ്ങനെ ബാധിക്കുമെന്നോര്‍ത്താണ് ഒരു കുട്ടിയെ മാത്രം കൂടെക്കൂട്ടിയത്.
സിറിയയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുക്കണമെന്നായിരുന്നു ഇവരുടെ ആദ്യ പദ്ധതി. എന്നാല്‍, ഈ മൂന്നുകുട്ടികളെ കണ്ടപ്പോള്‍ ഇവരുടെ ആ തീരുമാനം മാറ്റുകയായിരുന്നു.നിലവില്‍ ആറുകുട്ടികളുണ്ട് ആഞ്ജലീന- ബ്രാഡ് ദമ്പതികള്‍ക്ക്. ഇതില്‍ മൂന്നു കുട്ടികള്‍ ഇവരുടേത് തന്നെയാണ്. കാംപോഡിയ, എത്യോപ്യയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നായിട്ടാണ് മറ്റ് മൂന്നുപേരെ ദത്തെടുത്തത്.