പാർലമെൻ്റ് ശൈത്യകാല സമ്മേളനം നാളെ മുതൽ; അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട 26 ബില്ലുകൾ ഇവയെല്ലാം

ഡൽഹി: പാർലമെൻ്റ് സമ്മേളനം നാളെ ആരംഭിക്കും. 19 ദിവസത്തെ സമ്മേളനം ഡിസംബർ 23ന് പിരിയും. പാർലമെൻ്റിൻ്റെ ഇരു സഭകളും ചേരുന്നത് ചുരുങ്ങിയ ദിവസം മാത്രമെങ്കിലും സുപ്രധാന നിയമ നിർമാണ നടപടികൾ ഈ സമ്മേളനത്തിൽ ഉണ്ടാവും.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ ഉൾപ്പെടെ 26 ബില്ലുകൾ പാർലമെൻ്റിൽ അവതരിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവതരിപ്പിക്കുന്ന പ്രധാന ബില്ലുകൾ ഇവയാണ്

കാർഷിക നിയമം പിൻവലിക്കൽ ബിൽ,2021

ക്രിപ്റ്റോ കറൻസി ബിൽ, 2021 (സ്വകാര്യ ക്രിപ്റ്റോ കറൻസികളുടെ നിയന്ത്രണം)

പട്ടികജാതി, വർഗപട്ടിക ലിസ്റ്റ് ദേദഗതി ബില്ലുകൾ, 2021(പട്ടികജാതി, വർഗപട്ടിക പുതുക്കൽ) യുപി, ത്രിപുര

മീഡിയേഷൻ ബിൽ, 2021
(വ്യവഹാരങ്ങളിലെ മധ്യസ്ഥതയെ സാധൂകരിക്കൽ, പരാതിക്കാരന് ഉചിതരായ കോടതികളെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തെ സഹായിക്കുക)

നർക്കോട്ടിക് ഡ്രഗ്സ് ഭേദഗതി ബിൽ, 2021

എമിഗ്രേഷൻ ബിൽ, 2021
(1983 ലെ കുടിയേറ്റ നിയമത്തിന് പകരം പുതിയത്)

വാടകഗർഭപാത്ര ഭേദഗതി ബിൽ, 2019

കൃത്രിമ പ്രത്യുത്പാദന സാങ്കേതികവിദ്യ ഭേദഗതി ബിൽ, 2020

മുതിർന്ന പരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട ബിൽ, 2019

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ അൻഡ് റിസർച്ച് ബിൽ, 2021

ഡിഎൻഎ ടെക്നോളജി ബിൽ, 2021

പേഴ്സണൽ ഡേറ്റ ബിൽ, 2021

ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ഭേദഗതി ബിൽ, 2021

സെൻട്രൽ വിജിലൻസ് കമ്മീഷൻ ഭേദഗതി ബിൽ, 2021

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങൾ ഭേദഗതി ബിൽ, 2021

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻറ് ഡെവലപ്മെൻ്റ് അതോറിറ്റി ഭേദഗതി ബിൽ, 2021

ഇന്ത്യൻ അൻ്റാർട്ടിക ഭേദഗതി ബിൽ, 2021

ഇൻ്റർ സർവീസസ് ഭേദഗതി ബിൽ, 2021

കൺൻ്റോൺമെൻ്റ് ഭേദഗതി ബിൽ, 2021

ചാർട്ടേർഡ് അക്കൗണ്ടൻ്റസ്, കോസ്റ്റ് ആൻ്റ് വർക്ക്സ് അക്കൗണ്ടൻ്റസ് ആൻറ് കമ്പനി സെക്രട്ടറീസ് ഭേദഗതി ബിൽ, 2021

ഇൻസോൾവൻസി ആൻഡ് ബാങ്കറപ്സി ദേദതി ബിൽ, 2021

മനുഷ്യക്കടത്ത് ഭേദഗതി ബിൽ, 2021

ബാങ്കിങ് നിയമഭേദഗതി ബിൽ, 2021

Top