കാസറഗോട്ട് ഇടതിന് അടിതെറ്റും.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും.ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്​ത്തുന്നത് കെ.സുരേന്ദ്രൻ.താമര വിരിയുന്നത് കാസര്‍ഗോഡ്

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും.കെ സുരേന്ദ്രൻ കാസറഗോഡ് മണ്ഡലം പിടിച്ചെടുക്കും .ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിജയം നേടുന്നത് ബിജെപി തന്നെയാണ് രക്തസാക്ഷി പരിവേഷവും അയ്യപ്പ സ്വാമിക്കുവേണ്ടി ത്യാഗം സഹിക്കുകയും ചെയ്യുന്ന കെ.സുരേന്ദ്രന് അനുകൂലമാണ് കാസറഗോഡ് .ഇടതു കാറ്റില്‍ മയങ്ങിയാണ് കാസര്‍ഗോഡ് എന്നാണ് എപ്പോഴും ഒരു വെപ്പ്. എന്നാല്‍ ഇത്തവണ ചിത്രവും മാറും ചരിത്രവും മാറ്റുമെന്നാണ് ബിജെപിക്കാർ പറയുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ പിന്നണിയില്‍ കരുക്കള്‍ നീക്കിത്തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, ആലപ്പുഴ, പത്തനംതിട്ട, ചാലക്കുടി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ലോക്സഭാ മണ്ഡലങ്ങള്‍ക്കൊപ്പമാണ് ബി.ജെ.പി മൂന്നാം സ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലവും ഉന്നമിട്ട് ദേശീയ അധ്യക്ഷന്‍ അമിത്ഷാ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിന്റെ ആദ്യ പടിയായി കേരളത്തിലെ മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, നളിന്‍കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ക്കു നല്‍കി.

ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ക്ക് തന്നെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രാഥമിക തയാറെടുപ്പുകള്‍ ധര്‍മ്മേന്ദ്ര പ്രധാനിന്റെയും നളിന്‍കുമാര്‍ കട്ടീലിന്റെയും അധ്യക്ഷതയില്‍ ഇതിനോടകം തന്നെ വിലയിരുത്തിക്കഴിഞ്ഞു. അനുകൂല സാഹചര്യമുള്ള മണ്ഡലങ്ങളില്‍ മാത്രം പല നേതാക്കളും സ്ഥാനാര്‍ഥികളാകുന്നതാണ് ഇതുവരെ കേരളത്തില്‍ കണ്ടുവന്ന രീതി. എന്നാല്‍ ഇത്തവണ അത് വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയത്തിനു കേന്ദ്രകമ്മിറ്റി കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കും. ദേശാടനപക്ഷികളെ’ സ്ഥാനാര്‍ഥികളാക്കരുതെന്നാണു ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം. പ്രാദേശികമായി അറിയപ്പെടുന്നവര്‍ക്കു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍ഗണന നല്‍കണം. എന്‍ഡിഎയിലേയ്ക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കുന്നതിന്റെ ഭാഗമായി ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സംഘടനകളുടെയും നേതാക്കളുമായി നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.കാസര്‍ഗോഡ് ബിജെപിയ്ക്ക്k surendran thamara മുന്‍തൂക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണെങ്കിലും കര്‍ണാടകയുമായി അടുത്ത് കിടക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്. കര്‍ണാടകത്തില്‍ ബിജെപി വളരെ ശക്തമാണ്. അതുകൊണ്ടു തന്നെ പ്രചാരണ സമയം മുതല്‍ ബിജെപിക്ക് മെച്ചപ്പെട്ട പ്രവര്‍ത്തനം അവിടെ കാഴ്ച്ചവെക്കാനാകും. കര്‍ണാടക ബിജെപിയുടെ സഹായം കാസര്‍ഗോഡ് ഉണ്ടാകുമെന്ന് ഉറപ്പാണ്. സാമ്പത്തിക സഹായവും അണികളുടെ സഹായവും ഇത് രണ്ടും കര്‍ണാടക ബിജെപിയില്‍ നിന്ന് കാസര്‍ഗോഡിന് ലഭിക്കും. അതുകൊണ്ട് തന്നെ ഒന്നാഞ്ഞ് പിടിച്ചാല്‍ കാസര്‍ഗോഡ് കൈപ്പിടിയിലൊതുക്കാമെന്നാണ് അമിത് ഷാ വിശ്വസിക്കുന്നത്. നിലവില്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് ഇരുസഭകളിലും അംഗബലം കുറവാണ്. അതുകൊണ്ട് തന്നെ ഇത്തവണ കേരളത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ച് അംഗബലം കൂട്ടാനാണ് ബിജെപി നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു നിയോജക മണ്ഡലങ്ങള്‍ മാത്രമുള്ള കാസര്‍ഗോഡ് ലോക സഭാ തിരെഞ്ഞെടുപ്പില്‍ എന്നും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തുറ്റ കോട്ടയാണ്. മുസ്ലീം ലീഗും കോണ്‍ഗ്രസും ആഞ്ഞു പിടിച്ചു ഇടയ്‌ക്കൊക്കെ ഇളക്കമുണ്ടാക്കാറുണ്ടെങ്കിലും സിപിഎമ്മിന്റെയും ഇടതിന്റെയും അടിത്തറയിളക്കാന്‍ ഇവര്‍ക്കും ഇനിയും ആയിട്ടില്ല. എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു സീറ്റുറപ്പെന്ന വിശ്വാസത്തോടെയാണ് ബിജെപി അവസാന നിമിഷം വരെ മത്സര രംഗത്തിറങ്ങുന്നത്. സിപിഎം കോണ്‍ഗ്രസ് വോട്ടു കച്ചവടത്തിന്റെ പേരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് ആകുന്നത് കാസര്‍കോട്ടെ സ്ഥിരം കാഴ്ചയാണ്. ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാന്‍ സി.പി.എം യു.ഡി.എഫ് വോട്ട് കച്ചവടം നടത്തുന്നു എന്നാ ബിജെപിക്കാരുടെ ആരോപണം .കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും കേരളത്തില്‍ ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ കാസര്‍ഗോഡ്‌ ലോകസഭാ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വിജയ സാധ്യതയുള്ള 11 മണ്ഡലങ്ങളില്‍ ശ്രദ്ധിക്കുവാന്‍ നിര്‍ദേശിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനായി 11 മണ്ഡലങ്ങളുടെ ചുമതലയും കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.സംസ്ഥാനത്ത് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും ഒരടി പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണിവിടെയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുരപ്പിന് മുന്നോടിയായ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് കൂടിയ കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാഘടകത്തെ വിമര്‍ശിച്ചത്.സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയപ്പോഴും അതിനെ പ്രയോജനപ്പെടുത്താതെ വിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു. സംസ്ഥാനത്തെ മൊത്തം 20 ലോകസഭാ മണ്ഡലങ്ങളില്‍ 11ല്‍ വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളുടേയും മേല്‍നോട്ടത്തിന്റെ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധരറാവുവിന് ആയിരിക്കും.

Top