കണ്ണൂർ :കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റായ വായനാടിനായി കോൺഗ്രസിൽ തമ്മിലടി !…സീറ്റ് തർക്കത്തിനിടെ യുഡിഎഫിന്റെ ഉറച്ച സീറ്റായ വയനാട് നഷ്ടപ്പെടും എന്നും പുറത്തുവരുന്ന സൂചനകൾ . വയനാടിന്റെ എം.പിയായിരുന്ന എം.ഐ. ഷാനവാസ് മരണപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകളെ നിര്‍ത്തുന്നത്തിനായി ഒരുകൂട്ടർ ശ്രമം തുടങ്ങിയിട്ടുണ്ട് .എന്നാല്‍ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഷാനവാസിന്റെ മകളായ ആമിനയെ മത്സരിപ്പിക്കാന്‍ നിര്‍ത്തുന്നതിനെതിരെ അവര്‍ അമര്‍ഷം അറിയിച്ചിരുന്നതാണ്. എങ്കിലും വിജയം ലക്ഷ്യമാക്കുന്ന പാര്‍ട്ടി അത് മുഖവിലയ്‌ക്കെടുക്കാതെ ആമിനയെ നിര്‍ത്താനാണ് പദ്ധതിയിടുന്നത്. ലീഗും വയനാട്ടിലെ സീറ്റിനായി ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്.എങ്കിലും വിജയം ലക്ഷ്യമാക്കുന്ന പാര്‍ട്ടി അത് മുഖവിലയ്‌ക്കെടുക്കാതെ ആമിനയെ നിര്‍ത്താനാണ് പദ്ധതിയിടുന്നത്. ലീഗും വയനാട്ടിലെ സീറ്റിനായി ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്.
ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ് തുടങ്ങി പല മുന്‍നിരനേതാക്കളും സീറ്റിന് വേണ്ടി വന്‍ പിടിവലിയിലാണ്. എം.ഐ ഷാനവാസ് കഴിഞ്ഞ രണ്ടുതവണയായി വിജയിച്ച സീറ്റാണ് വയനാട്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് അവിടെ കോണ്‍ഗ്രസ് പരിഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പ്പെട്ട പലരും രംഗത്ത് സജീവമായുണ്ട്. നേരത്തെമുതല്‍ വിജയസീറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയുള്ള ഷാനിമോള്‍ ഉസ്മാന്‍ പണ്ട് ആ കാരണം കൊണ്ടുതന്നെ കാസര്‍കോഡ് സീറ്റില്‍ മത്സരിക്കാതെ മാറിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി വയനാട് അവര്‍ വിട്ടുകൊടുക്കാതിരിക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി സിദ്ദിഖിന് ഒരു സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിതന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുപോലൂം നടന്നിരുന്നില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ അടുത്ത ആളായതുകൊണ്ടുതന്നെ സിദ്ദിഖിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും.