തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരും വരെ കാത്തിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. പാര്‍ട്ടി തീരുമാനം വരുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാവുമെന്നും വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.
കേന്ദ്ര നേതൃത്വം വിഎസിന്റെ സ്ഥാന്നാര്ത്ഥിത്വത്തിന് ഏതാണ്ട് പച്ചക്കൊടി വീശിയെന്നാണ് സൂചന.അദ്ധേഹത്തിന്റെ മണ്ഡലമായ മലമ്പുഴ ഒഴിച്ചിട്ടാണ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.വിഎസ് മത്സരിക്കുന്ന കാര്യം 11 ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിക്കുമെന്നാണ് വിവരം.