പരുമല കാന്‍സര്‍ സെന്ററിന്റെ പേര് നന്ദന എന്ന്; ഇനി ചിത്രയുടെ മകളുടെ പേരിട്ടത് കാതോലിക്ക ബാവ; ഏക മകളുടെ ഓര്‍മ്മയില്‍ നിറകണ്ണുകളോടെ മലയാളികളുടെ വാനമ്പാടി

ചെന്നൈ: മകളേ…നീ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തില്‍ സന്തോഷവതിയായിരിക്കൂ…. പൊന്നുമോളുടെ പിറന്നാള്‍ ദിനത്തില്‍ ഇന്നും ചിത്ര മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാറുണ്ട്. അനുഭവം ഓര്‍മ യാത്രയെന്ന പുസ്തകത്തിലും മകളുടെ വേര്‍പാടിന്റെ ദുഃഖത്തെ കുറിച്ച് എഴുതി. ഈ ഓര്‍മകളാണ് അശരണരുടെ കണ്ണീരൊപ്പുമ്പോള്‍ ചിത്രയ്ക്ക് കരുത്താകുന്നത്. മകളുടെ ഓര്‍മ്മയില്‍ സ്നേഹ നന്ദന ട്രസ്റ്റും ഉണ്ടാക്കി. ഇത് വഴിയും നിരാലംബര്‍ക്ക് താങ്ങും തണലുമാകുന്നുണ്ട് പ്രിയ ഗായിക.

ഇപ്പോഴിതാ പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍നാഷനല്‍ കാന്‍സര്‍ സെന്റര്‍ പുതിയ വാര്‍ഡുകളിലൊന്നിനു ഇനി നന്ദനയുടെ പേര്. ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാണ് ഈ പ്രഖ്യാപനം നടത്തിയത്. ചിത്രയുടെ ഏകമകള്‍ നന്ദന എട്ടാം വയസ്സില്‍ അപകടത്തിലാണ് ഈ ലോകത്തോടു വിട പറഞ്ഞത്. പരുമലയിലെ ആശുപത്രിക്കായി ഏറെ കാര്യങ്ങള്‍ മലയാളിയുടെ വാനംമ്പാടിയായ ചിത്ര ചെയ്തിരുന്നു. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് ഓര്‍ത്തഡോക്സ് സഭ നിര്‍ണ്ണായക തീരുമാനം എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനഞ്ച് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകള്‍ക്ക് നന്ദനയെന്ന് പേര് നല്‍കിയത് സത്യസായി ബാബയായിരുന്നു. ഷാര്‍ജയില്‍ എആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജബേല്‍ അലിയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇത് ചിത്രയ്ക്ക് താങ്ങാനാവാത്ത ദുഃഖമായിരുന്നു നല്‍കിയത്. ഇത് മറികടന്നത് കാന്‍സര്‍ രോഗ പരിചരണവും മറ്റുമായാണ്. കാന്‍സര്‍ രോഗികള്‍ക്ക് ആവുന്നതെല്ലാം മലയാളത്തിന്റെ വാനംമ്പാടി ചെയ്തു. തന്റെ അച്ചനും അമ്മയും കാന്‍സര്‍ ബാധിതരായാണു മരിച്ചതെന്ന ഓര്‍മ്മയും ചിത്രയെ ഇതിന് പ്രേരിപ്പിച്ച ഘടകമാണ്.

പരുമലയില്‍ ഇന്റര്‍നാഷനല്‍ കാന്‍സര്‍ സെന്റര്‍ 2016ല്‍ ആണ് ആരംഭിച്ചത്. പദ്ധതിയെക്കുറിച്ചറിഞ്ഞപ്പോള്‍ ചിത്ര കയ്യിലെ സ്വര്‍ണമോതിരം ഊരി നല്‍കുകയായിരുന്നു. ധനസമാഹരണത്തിനായി ഗാനമേളയും നടത്തി. ആശുപത്രിയെക്കുറിച്ചു ചിത്ര ഫേസ്ബുക്കില്‍ കുറിച്ചതു ശ്രദ്ധയില്‍പ്പെട്ട ബെംഗളൂരുവിലെ ആരാധകരും ആവഡി സ്വദേശി ഗണേശ് ബാബുവും നല്ല സംഭാവനകളും നല്‍കി. ഈ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായിരുന്നു കാതോലിക്കാ ബാവ ചിത്രയെ കാണാനെത്തിയത്. അപ്പോഴാണ് മകളുടെ പേര് സെന്ററിലെ ഒരു വാര്‍ഡിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പരിശുദ്ധ ബാവായ്ക്കൊപ്പം ഓര്‍ത്തഡോക്സ് സഭാ മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ.ജിജി മാത്യു വാകത്താനം, ചെറിയാന്‍ തോമസ് എന്നിവരും ചിത്രയുടെ വീട്ടിലെത്തിയിരുന്നു.

പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ സെന്ററിനെ സഹായിക്കണമെന്നും ചിത്ര ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്നേഹ സ്പര്‍ശത്തിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനമേകാം.ക്രിസ്മസ് ആഘോഷത്തിനായി മാറ്റി വച്ചിരിക്കുന്ന തുകയില്‍ നിന്ന് ചെറിയൊരു ഭാഗം നിര്‍ധനരായ രോഗികള്‍ക്ക് മാറ്റി വയ്ക്കാം. നിങ്ങളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനം ഇവരുടെ സന്തോഷമാകട്ടെ. ഫേസ്ബുക്ക് പേജിലൂടെയാണ് കെ എസ് ചിത്ര ഇക്കാര്യം പങ്കുവെച്ചത് വൈറലായിരുന്നു. പരിശുദ്ധ കാതോലിക്ക ബാവായുടെ സപ്തതി ആഘോഷ രഹിതമായി കാരുണ്യ പദ്ധതിയിലൂടെ ആവിഷ്‌കരിക്കുന്നതാണ് സ്നേഹസ്പര്‍ശം കാന്‍സര്‍ ചികിത്സാ സഹായ പദ്ധതി കൊണ്ടുവന്നത്. ചിത്രയുടെ ആവശ്യത്തോടെ ആരാധകരില്‍ നിന്ന് ആശുപത്രിക്ക് സഹായം ഒഴുകിയെത്തി.

പണമില്ലാത്തതുമൂലം ചികിത്സാ നടത്താന്‍ കഴിയാത്ത രോഗികളുണ്ട് ഈ നാട്ടില്‍. അവര്‍ക്കു തീര്‍ച്ചയായും സഹായകമാകുന്നതാണ് ഓര്‍ത്തഡോക്സ് സഭയുടെ ഈ കാരുണ്യ പദ്ധതി. സ്നേഹസ്പര്‍ശം പദ്ധതി വേദന അനുഭവിക്കുന്ന ഒട്ടേറെ രോഗികള്‍ക്കു പ്രതീക്ഷയുടെ വെളിച്ചം പകരും. പലര്‍ക്കും പുതുജീവിതം തന്നെ ലഭിക്കും. കാതോലിക്കാ ബാവാ തിരുമേനി ഇക്കാര്യത്തെപ്പറ്റി എന്നോടു പറഞ്ഞപ്പോള്‍ ഇതുമായി സഹകരിക്കാനും ഇവിടെ വരാനും എനിക്കു കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ലെന്നും ചിത്ര വിശദീകരിച്ചിരുന്നത്. ക്യാന്‍സറിനോട് പൊരുതുന്ന രോഗികള്‍ക്ക് കൈത്താങ്ങാവാന്‍ ചിത്ര പല വട്ടം എത്തുകയും ചെയ്തു. കാന്‍സേര്‍വ് എന്ന സന്നധസംഘടനയാണ് ഗാനമേളയിലും പങ്കെടുത്തു.

പതിനഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനും തപസിനും ശേഷം ചിത്രക്ക് അംബാടി കണ്ണന്‍ നല്‍കിയ കൈനീട്ടമായിരുന്നു നന്ദന. ഗുരുവായുരപ്പന്റേ ജീവനുള്ള സമ്മാനമയണു മലയളത്തിന്റേ വാനംബാടി തന്റേ കൊച്ചു നന്ദനയെ കണ്ടതും കൊണ്ടുനടന്നതും. ദുബായിലേ സ്വിമ്മിങ് പൂളില്‍ ചിത്രയുടെ ഓമനയുടെ ജീവന്‍ പൊലിഞതു മലയളീകളുടേ മുഴുവന്‍ വേദനയായി. ഡൗണ്‍ സിന്‍ട്രോം എന്ന രോഗം കുട്ടിക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഏറെ കരുതലുകളെടുത്താണ് ചിത്ര മകളെ നോക്കിയത്.

Top