പീഡിപ്പിച്ചയാളുടെ പേരുപ പറയാത്തതിന് ഒരു കാരണമുണ്ട്, ചെറുപ്പത്തിലെ ഉണ്ടായ ദുരനുഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പാര്‍വതി

കൊച്ചി:പീഡിപ്പിച്ചയാളുടെ പേരുപ പറയാത്തതിന് ഒരു കാരണമുണ്ടെന്നു ചെറുപ്പത്തിലെ ഉണ്ടായ ദുരനുഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നടി പാര്‍വതി.അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പാര്‍വതി. മമ്മൂട്ടിക്കെതിരായ പരാമര്‍ശവും പുരുഷവിരുദ്ധ നിലപാടുകളിലും വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു ഈ നടിക്ക്. അടുത്തിടെ ഒരു ചടങ്ങില്‍വച്ച് താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കാമുകന്‍ തനിക്കു നേരെ നടത്തിയ ഉപദ്രവത്തെപ്പറ്റിയും അവര്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. ന്യൂസ് മിനിറ്റ് പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് ചില കാര്യങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്.

തന്നെ പീഡിപ്പിച്ച ആളുടെ പേര് പറയാന്‍ പലരും നിര്‍ബന്ധിച്ചെന്നാണ് പാര്‍വതി പറയുന്നത്. എന്നാല്‍ അയാളെക്കുറിച്ച് പറയാത്തതിന് പല കാരണങ്ങളുമുണ്ട്. അതിജീവിച്ചവര്‍ എപ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേരുവിവരങ്ങള്‍ തുറന്ന് പറയാന്‍ പലരും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. അത് പുറത്തുപറഞ്ഞാല്‍ ഞാന്‍ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവര്‍ കര്‍ട്ടന് പിന്നില്‍ ഒളിക്കും. എന്റെ കൈയില്‍ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്‍പോട്ട് വന്ന് പറയണം. എങ്കില്‍ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കില്‍ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു. ഞാന്‍ കളിയാക്കിയതല്ല. എന്നാല്‍ ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പിന്തുണയ്ക്കുന്ന ഓരു സംസ്‌കാരം നമ്മള്‍ ഇതുവരെ വളര്‍ത്തിയെടുത്തിയിട്ടില്ല.

സ്‌കൂളില്‍ ഞാന്‍ വായാടിയായ ഒരു കുട്ടിയായിരുന്നില്ല. എന്നാല്‍, കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒരായിരം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും എനിക്ക്. അത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു കാലത്ത് മലയാളത്തില്‍ നിന്ന് എനിക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചു നോക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അവര്‍ അഹങ്കാരിയായി കണ്ടു. കലയെ സ്‌നേഹിക്കുന്നവരെ ആര്‍ക്കും തടയാനാവില്ല. കലയെയും. നിങ്ങള്‍ക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാന്‍ സാധിക്കും- പാര്‍വതി പറയുന്നു.

Top