പേരിനൊപ്പമുള്ള ജാതിപ്പേരിനെ തള്ളിപ്പറഞ്ഞ് മൊയ്തീന്റെ സ്വന്തം ‘കാഞ്ചനമാല’ വീണ്ടും വ്യത്യസ്തയാകുന്നു..! എന്നു നിന്റെ മൊയ്തീന്‍ സിനിമയില്‍ കാഞ്ചനമാലയായി തകര്‍ത്ത് അഭിനയിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ പാര്‍വതി തന്റെ പേരിനൊപ്പമുള്ള മേനോനെ തള്ളിപ്പറഞ്ഞ് വ്യത്യസ്തയാവുകയാണ്.
ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ലാത്തതിനാലാണ് പാര്‍വതി മേനോന്‍ എന്ന് തന്നെ വിളിക്കരുതെന്നു താരം അഭ്യര്‍ഥിക്കുന്നത്. സഹതാരങ്ങളോടും മാധ്യമങ്ങളോടും ഈ അഭ്യര്‍ഥന മുന്നോട്ടു വച്ചിട്ടുണ്ടെന്നും താരം അറിയിച്ചു. ജാതിപ്പേരില്‍ അറിയപ്പെടാന്‍ അഗ്രഹിക്കാത്തതു കൊണ്ടു തന്നെ പേരിനൊപ്പമുള്ള മേനോന്‍ ചേര്‍ത്ത് എന്നെ വിളിക്കരുത്. പാര്‍വതി എന്ന വിളി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതു മാത്രം എന്നെ വിളിച്ചാല്‍ മതിയെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.
പാര്‍വതി എന്നതാണ് എന്റെ യഥാര്‍ഥ പേര്. പത്തു വര്‍ഷമായി പലരും പാര്‍വതി മേനോന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ജാതിയുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും പലയിടത്തും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പേരിനൊപ്പം മേനോന്‍ എന്ന വാലുകൂടി ചേര്‍ക്കുന്നത് പലയിടത്തും അരോചകമായി തോന്നിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു അഭ്യര്‍ഥന മുന്നോട്ടു വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ മേനോനെ ഒഴിവാക്കുന്നതിനു ഏല്ലാവരുടെയും സഹായം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.