കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം നടി പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നു. നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്ന് പാര്‍വതി പറഞ്ഞു. ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. തിരിച്ചു വരുന്ന കഥാപാത്രം മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഒരു അഭിമുഖത്തില്‍ പാര്‍വ്വതി വ്യക്തമാക്കി. കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല. എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ല. എനിക്ക് വേറെ സ്വപ്നങ്ങളാണുള്ളത് പാര്‍വ്വതി പറഞ്ഞു.
നല്ല കഥാപാത്രം കിട്ടിയാല്‍ സിനിമയിലേക്ക് തിരിച്ചുവരും; പക്ഷേ ഈ രണ്ട് പേരോടൊപ്പം അഭിനയിക്കില്ല; പാര്‍വതി
Tags: parvathy jayaram