രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന് ചുറ്റികയേറ്; ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടി ആശുപത്രിയില്‍

നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന് ഷൂട്ടിങിനിടയില്‍ പരിക്കേറ്റു. ഹൊറര്‍ ചിത്രമായ ലച്ച്മിയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചുറ്റിക കൊണ്ടുള്ള ഏറു കൊണ്ട് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന ാതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്നു താരത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍വതി സുപ്രധാന വേഷത്തിലാണു ഹൊറര്‍ ത്രില്ലറായ ലെച്ച്മിയില്‍ അഭിനയിക്കുന്നത്. ഷജീര്‍ ഷായാണ് ചിത്രത്തിന്റെ സംവിധായകന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധുരനാരങ്ങയിലൂടെയാണ് പാര്‍വതി സിനിമാരംഗത്തേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നീരജ് മാധവന്‍ തുടങ്ങിയവര്‍ക്കൊപ്പം മികച്ച പ്രകടനമാണ് പാര്‍വതിയും കാഴ്ച വെച്ചത്. മധുരനാരങ്ങയ്ക്ക് ശേഷം പാര്‍വതി നായികയായി എത്തുന്ന ചിത്രമാണിത്.

Top