വിവാദമായ ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. പരസ്യമായി മുലയൂട്ടാനായി ആഹ്വാനം ചെയ്യുന്ന കവര്‍ചിത്രത്തിനെതിരെ സമൂഹത്തിന്റെവിവിധ കോണുകളില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നതിനിടെയാണ് പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവ്. സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാന്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നാണ് പാര്‍വ്വതിയുടെ ചോദ്യം. ‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം, ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഇച്ചിരി ഓവറാണ്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ നിന്നും മുലയൂട്ടാറുണ്ട് പക്ഷെ അത് തുണികൊണ്ട് മറച്ചോ, അല്ലെങ്കില്‍ ആളുകളില്‍ നിന്നും മറഞ്ഞുനിന്നോ ആണ്് എന്നും പാര്‍വ്വതി പറയുന്നു. കേരളത്തിലെ ഏതൊരിടത്തും മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീക്കുണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. ഗൃഹലക്ഷ്മിയുടെ കവറില്‍ കാണുന്ന പോലെ പരസ്യമായി ബ്ലൗസ് അഴിച്ച് മുലയൂട്ടുന്ന ചിത്രം കണ്ട് രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് മാതൃത്വം ഫീല്‍ ചെയ്യുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞിനു മുലയൂട്ടുമ്പോള്‍ മറച്ചുവെക്കാന്‍ പഴയതലമുറ പറയുന്നതിന് കാരണം കുഞ്ഞിന് കൊതികിട്ടാതിരിക്കാനാണെന്നും പാര്‍വ്വതി പറയുന്നു. ഇതൊക്കെ പറയുമ്പോഴും ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയല്ല താനെന്നും, മാതൃത്വം ബിസിനസിനായി അടിയറവുവെക്കരുതെന്നും പാര്‍വ്വതി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നു. പാര്‍വ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ച് നടിയും അവതാരികയുമായ ടെസ ജോസഫ്, ഗായകന്‍ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍, ഗായകന്‍ വിധു പ്രതാപിന്റെ ഭാര്യ ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
സെക്‌സ് ആരോഗ്യത്തിന് നല്ലതെന്നു കരുതി പരസ്യമായി ചെയ്യുമോ; ഗൃഹലക്ഷ്മി കവര്‍ വിവാദത്തില്‍ ജഗതിയുടെ മകള്‍
Tags: parvathy jagathy