നടിയും മോഡലുമായ പാര്‍വതി ഓമനക്കുട്ടന്‍ തന്റെ കാമുകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇന്‍സ്റ്റഗ്രാം പേജിലാണ് പാര്‍വതി തന്റെ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചരിക്കുന്നത്. തന്നെ കൂടുതല്‍ നന്മയുള്ളവളാക്കിയത് കാമുകനാണെന്നും പാര്‍വതി ചിത്രത്തോടൊപ്പം കുറിച്ചു. റോണക് ഷാ എന്നാണ് കാമുകന്റെ പേര്. ദുബായില്‍ നിന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആശംസകളര്‍പ്പിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. വളരെ നാളുകളായി ഇരുവരും പ്രണയത്തിലാണ്.
Tags: paravathy omanakuttan