
തിരുവനന്തപുരം: പാഷാണം ഷാജിയെന്ന കോമഡി താരത്തെ മലയാളികള്‍ക്ക് മുഴുവനുമറിയാം പക്ഷെ ലോക്നാഥ് ബഹ്റയെന്ന ബീഹാറി ഐപിഎസുകാരനെ അധികമാര്‍ക്കും അറിയില്ല. പക്ഷെ ലോക്നാഥ് ബഹ്റ ഡിജിപിയായി എത്തിയതോടെയാണ് പാഷാണം ഷാജിയും ബഹ്റയും തമ്മിലുള്ള സാമ്യത മലയാളികള്‍ തിരിച്ചറിയുന്നത്. ഇതോടെ ട്രോളുമായി ട്രോളര്‍മാരും എത്തി.
ഒറ്റനോട്ടത്തില്‍ പാഷാണം ഷാജിയും ലോകനാഥ് ബെഹ്റയും മുഖസാമ്യമുണ്ട്. ഇക്കാര്യം കണ്ടുപിടിച്ചാണ് സോഷ്യല്‍ മീഡിയ ട്രോള്‍ ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയുള്ള ട്രോള്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇന്നലെ ലോകനാഥ് ബെഹ്റയെ ഡിജിപിയായി തിരഞ്ഞെടുത്തപ്പോല്‍ മുതലാണ് ട്രോളുകള്‍ ആരംഭിച്ചത്. സ്ഥാനമൊഴിയുന്ന ഡിജിപി ടി പി സെന്‍കുമാറിനെയും ട്രോളിക്കൊണ്ടുള്ള പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. എന്തായാലും പാഷാണം ഷാജി യുണിഫോമിട്ടാല് ഡിജിപിയായി വിലസാം എന്നാണ് ട്രോളുകള്‍ പറയുന്നത്.