ഡല്‍ഹി :വിമാന യാത്രയ്ക്കിടയില്‍ എയര്‍ ഹോസ്റ്റസുകള്‍ക്ക് നേരെ യാത്രക്കാരന്റെ അശ്ലീല പ്രദര്‍ശനം. ഇന്‍ഡിഗോയുടെ ഭുവനേശ്വര്‍ ഡല്‍ഹി വിമാനത്തില്‍ ഒരു മാസം മുമ്പായിരുന്നു സംഭവം.വിമാനത്തില്‍ യാത്ര ചെയ്യവെ എയര്‍ ഹോസ്റ്റസിന് മുന്നില്‍ തുണിയുരിയുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ ഭുവനേശ്വര്‍-ഡല്‍ഹി വിമാനത്തിലാണ് സംഭവം.എയര്‍ ഹോസ്റ്റസ് കുനിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണുന്നതിനുവേണ്ടി
സീറ്റ് ബെല്‍റ്റ് ഇടാനറിയില്ലെന്ന് പറഞ്ഞ യാത്രക്കാരന്‍ ആദ്യം എയര്‍ ഹോസ്റ്റസിനെക്കൊണ്ട് സീറ്റ് ബെല്‍റ്റ് ഇടീപ്പിച്ചു.തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ എയര്‍ ഹോസ്റ്റസ് സഹായിച്ചു. എയര്‍ ഹോസ്റ്റസിന്റെ തൊടല്‍ അയാള്‍ക്ക് നന്നേ ബോധിച്ചു. തൊട്ടു പിന്നാലെ ലാവട്ടറിയിലേക്ക് പോയ ഇയാള്‍ സഹായം ആവശ്യപ്പെട്ട് ലാവട്ടറിയിലെ കാള്‍ ബെല്‍ മുഴക്കി. സഹായിക്കാനായി എയര്‍ ഹോസ്റ്റസുമാര്‍ ഓടിയെത്തുമ്പോള്‍ വസ്ത്രമില്ലാതെ അശ്ളീല രീതിയില്‍ നിന്നുകൊണ്ട് അയാള്‍ അവര്‍ക്ക് നേരെ വൃത്തികെട്ട പദപ്രയോഗങ്ങള്‍ നടത്തി.ലാവട്ടറിയിലേക്ക് പോകാന്‍ കൂട്ടാക്കാതെ എയര്‍ഹോസ്റ്റസുമാര്‍ വിവരം ക്യാപ്റ്റനെ അറിയിക്കുകയും ക്യാപ്റ്റന്‍ ഡല്‍ഹിയിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായം തേടുകയും വിമാനം ഇറങ്ങിയാല്‍ ഉടന്‍ ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു.
അതേസമയം വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരെയുള്ള യാത്രക്കാരുടെ മോശം പ്രവര്‍ത്തികളുടെ എണ്ണം അടുത്തകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം 2015 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 10,854 കേസുകളാണ്.പൈലറ്റ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ ചില വിമാനങ്ങളില്‍ പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ ഉപയോഗിക്കാറുണ്ട്. മര്യാദക്കാരല്ലാത്ത യാത്രക്കാരെ സീറ്റില്‍ പൂട്ടിയിടുന്നതിന് വേണ്ടിയാണിത്. അതിരുവിട്ട പെരുമാറ്റം വിമാനത്തിന്റെ സുരക്ഷയ്ക്കുള്ള വെല്ലുവിളി പോലെ ഗുരുതരമായ തെറ്റായാണ് വിലയിരുത്താറുള്ളത്