നിയമങ്ങളെക്കുറിച്ച് ഇവിടത്തെ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയല്ല മറ്റ് രാജ്യങ്ങളിലുള്ളത്. നിയമം കര്‍ശനമായും കൃത്യമായും പരിപാലിക്കപ്പെടുന്ന നടപ്പിലാക്കപ്പെടുന്ന രാജ്യങ്ങളും ലോകത്തുണ്ട്. അത്തരത്തില്‍ നമ്മല്‍ തള്ളിക്കളയുമായിരുന്ന തെറ്റിന് നിയമം കര്‍ശനമായി നടപ്പിലാക്കിയതിനാല്‍ ചൈനയില്‍ മൂന്ന് പേര്‍ അഞ്ച് ദിവസം ജയിലറക്കുള്ളിലായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടേക്ക് ഓഫ് സമയത്ത് ഫോണില്‍ സംസാരിച്ചതിനും പാട്ടുകേട്ടതിനും യാത്രക്കാരെ അഞ്ചു ദിവസമാണ് ജയിലില്‍ അടച്ചത്. ബീജിംഗില്‍ നിന്നുള്ള യാത്രക്കിടയിലും ഇവിടേയ്ക്കുള്ള യാത്രക്കിടയിലും ഇത്തരത്തില്‍ വിമാനനിയമം പാലിക്കാത്ത യാത്രക്കാര്‍ക്കാണ് അഞ്ചു ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്.
മൂന്നു വിമാനയാത്രികര്‍ക്കാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നത്. ഫെബ്രുവരി ആറിന് ഹീലോംഗ്ജിയാംഗ് പ്രവിശ്യയില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രക്കിടയില്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പാട്ടു കേട്ടതിനാല്‍ ഒരു യാത്രക്കാരെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ജയില്‍ ശിക്ഷ നല്‍കിയത്. വാംഗ് എന്നു പേരുള്ള ഇയാളെ അഞ്ചു ദിവസത്തേക്ക് ജയില്‍ അടയ്ക്കുകയായിരുന്നു. ഇതേ രീതിയിലുള്ള കുറ്റം ചെയ്തതിന്റെ പേരിലാണ് മറ്റു രണ്ടു യാത്രക്കാര്‍ക്കും ജയില്‍ ശിക്ഷ നല്‍കിയത്.
ഷാംഗ് എന്ന മറ്റൊരു യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ വച്ച് ഫോണ്‍ ഓഫ് ചെയ്യാന്‍ കൂട്ടാക്കാത്തതിനാണ് ജയിലില്‍ അടച്ചത്. വിമാനയാത്രക്കിടെ അയാള്‍ ഫോണ്‍ വിളിക്കാനും ശ്രമിച്ചുവെന്ന് വിമാനകമ്പനി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് നിയൂ എന്ന മറ്റൊരു യാത്രക്കാരെയും മൂന്നു ദിവസത്തേക്ക് ജയിലിലേക്ക് അയച്ചിരുന്നു. ഇയാള്‍ ചെയ്ത കുറ്റം എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫോണ്‍ സംബന്ധമായ നിബന്ധനകള്‍ പാലിക്കാത്തതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
വിമാനനിയമങ്ങള്‍ പാലിക്കുന്നതില്‍ ചൈന വിട്ടുവീഴ്ച ചെയ്യാറില്ല എന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ കയറുന്നവര്‍ ഫോണ്‍ ഓഫ് ചെയ്യണമെന്ന് ചൈന നിര്‍ബന്ധിക്കാറുണ്ട്. അതേസമയം ഇതേ നിബന്ധന ടാബ്ലറ്റുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും അവര്‍ ബാധകമാക്കാറില്ല.