ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. മേത്തല വലിയപണിക്കന്‍ തുരുത്തില് കഴിഞ്ഞദിവസമായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ, പുളിപ്പറമ്പില്‍ വിശ്വനാഥന്റെ മകന് ഗോപിനാഥിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും’ എന്ന് ആക്രോശിച്ചുകൊണ്ടാണ് സംഘം ആക്രമണം നടത്തിയത്.
ഇരിങ്ങാലക്കുടയില്‍നിന്ന് പറവൂര്‍ അണ്ടിപ്പിള്ളിക്കാവിലുള്ള പ്രാര്ഥനാലയത്തിലെത്തി പ്രാര്‍ഥന നടത്തിയശേഷമാണ് മേത്തല വിപി തുരുത്തില് പാസ്റ്ററും വിദ്യാര്ഥികളുമെത്തിയത്. ഇവിടെ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് സംഘടിച്ചെത്തിയ ബിജെപിക്കാര്‍ ആക്രമിച്ചത്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്കി.
https://www.facebook.com/ancymol.joseph/videos/1755819867844704/?t=0