പത്താനാപുരത്ത് സെമിത്തേരി പൊളിച്ച് മൃതദേഹം കടത്തി; സാത്താന്‍ സേവക്കാരെന്ന് സൂചന

കൊല്ലം: കൊല്ലം പത്തനാപുരത്ത് പള്ളി സെമിത്തേരി പൊളിച്ച് മൃതദേഹം കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ മാസം അന്തരിച്ച കുഞ്ഞേലി എന്ന സ്ത്രീയുടെ മൃതശരീരം ആണ്കടത്തിക്കൊണ്ടുപോയത്. മൃതശരീരം പിന്നിട് കുഞ്ഞേലിയുടെ പറമ്പില്‍ നിന്ന് കണ്ടെത്തി.

പത്തനാപുരം തലവൂര്‍ ഓര്‍ത്തടോക്‌സ് വലിയ പള്ളിയിലെ സെമിത്തേരി പൊളിച്ചാണ് മൃതദേഹം കടത്തിക്കൊണ്ടുപോയത്. പളളിയില്‍ ഞായറാഴ്ച പ്രാര്‍ഥനക്കെത്തിയ വിശ്വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതശരീരം കണ്ടെത്തി. അന്‍പത്തിയഞ്ച് ദിവസം മുമ്പാണ് കുഞ്ഞേലി എന്ന വയോധിക മരിച്ചത്.

പത്തനാപുരത്ത് കെട്ടിടത്തിന് മുകളില്‍ മനുഷ്യശരീരം കത്തിച്ച സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. പത്തനാപുരത്ത് കഴിഞ്ഞ ആഴ്ചയാണ് കെട്ടിടത്തിന് മുകളില്‍ മനുഷ്യ ശരീരം കത്തിച്ചത്. ആഭിചാരത്തിന് വേണ്ടിയാണ് മനുഷ്യ ശരീരം കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Top